ഒരിക്കൽ കൂടെ ലോക പ്രവാസിദിനം ഏവരും ആഘോഷിച്ചിരുന്നുവല്ലോ. തിരുവനന്തപുരം അതിരൂപതയും എല്ലാ ഇടവകകളിലും അതിരൂപത പ്രവാസി ഹെല്പ് ഡെസ്ക് ആയ ‘ഗർഷോം’ (GERSHOM) മിനൊപ്പം പ്രവാസി ദിനം ആചരിച്ചു. എല്ലാ ഇടവകകളിലും നടത്തിയ പ്രതേക ദിവ്യബലികളിൽ ക്രമീകരണ നേതൃത്വം ഏറ്റെടുത്തത് ഇടവകകളിലെ തന്നെ പ്രവാസി കൂട്ടായ്മകളും കുടുംബങ്ങളും ആയിരുന്നു.
ഗൾഫ് മരുഭൂമികൾ തുടങ്ങി യൂറോപ്പ്യൻ മഞ്ഞുതാഴ് വരകൾ വരെ നീളുന്നതാണല്ലോ പ്രവാസ ജീവിതങ്ങളുടെ കഥാപരിസരങ്ങൾ. വ്യാവട്ടങ്ങൾ നീളുന്ന പ്രവാസ ജീവിതത്തിനിടയിൽ വിജയിച്ചു കേറുന്നവർ മുതൽ ഒരിടത്തും എത്താൻ കഴിയാത്തവരുടെതുവരെയുള്ള ജീവിതങ്ങളുണ്ട്.
ഇത്തരത്തിലെ അനിശ്ചിതത്വങ്ങൾ നിറഞ്ഞ പ്രവാസികൾക്കിടയിൽ സജീവമായ പ്രവർത്തനങ്ങൾകൊണ്ട് വ്യത്യസ്തരാവുകയാണ് ‘SKEWA’ എന്ന കൊല്ലങ്കോട് ഇടവകയുടെ പ്രവാസി സംഘടന. ഒട്ടനവധി പ്രവാസി സംഘടനകൾ അതിരൂപതയിൽ നിലനിൽകുകയും സംയുക്തമായി പ്രവർത്തനനിരതരാകുമ്പോഴും തെക്കേ കൊല്ലങ്കോട് ഇടവകയുടെ പേരിലെ ഈ പ്രവാസി സംഘടന സജീവതകൊണ്ട് വ്യത്യസ്തത പുലർത്തുന്നുണ്ട്.
‘South Kollamcode Welfare Association’ അഥവാ ‘SKEWA’ കോവിഡ് കാലത്താണ് വലിയ പ്രവർത്തനം കാത്തുവച്ചത്. മഹാമാരി ഏറ്റവും കൂടുതൽ ബാധിച്ചത് സന്ദർശക വിസയിൽ വന്നവരെയു തൊഴിൽ നഷ്ടപ്പെട്ടവരെയുമാണല്ലോ.
ഇത്തരത്തിൽ ദുരന്തം അനുഭവിക്കുന്ന എല്ലാ എമിരിറ്റസിലും ഉള്ളവർക്ക് സഹായം നൽകുവാൻ വ്യക്തിപരമായിത്തെന്നെ ഓരോ വോളന്റർമാരെ ചുമതലപ്പെടുത്തുകയും അത് അവസാനവരെ തുടരുകയും ചെയ്തു. ‘വന്ദേ മിഷൻ’ന്റെ ഭാഗമായും അല്ലാതെയും കോവിഡ് പ്രതിസന്ധിയിൽ പെട്ടുപോയവർക്ക് മടങ്ങിയെത്താൻ ഗവൺൺമെന്റ് ചാർട്ടേഡ് ഫ്‌ളൈറ്റുകൾ ക്രമീകരിച്ചപ്പോൾ പ്രയോജനപ്പെടുത്താൻ വേണ്ട സഹായം ചെയ്തു. 2 പേർക്ക് സൗജന്യ യാത്ര, 2 പേർക്ക് 50% യാത്ര നിരക്ക് കുറച്ചും, 5 പേർക്ക് 25% യാത്ര നിരക്ക് കുറവിലും സാമ്പത്തിക സഹായത്തോടെ നാട്ടിലെത്താൻ SKEWA സഹായിച്ചു .
പ്രവാസികളുടെ ക്ഷേമത്തിനൊപ്പം നാട്ടിലും കർമ്മനിരതരാണ് പ്രവർത്തകർ. ഇടവകയിൽ നിർധരായവർക്ക് ഭവനം നിർമിച്ച നൽകുക, ചികിത്സ സഹായം ചെയ്യുക, വിവാഹ സഹായം ചെയ്യുക, കലാകായിക വിദ്യാഭ്യാസ രംഗത്തെ നേട്ടങ്ങളെ അനുമോദിക്കുക തുടങ്ങിയ പ്രവർത്തനങ്ങളുമായി ഇടവകയിലും സജീവമാണ് SKEWA, ‘പ്രതീക്ഷ’ എന്ന പേരിൽ ജന-സേവന കേന്ദ്രവും സ്വന്തമായി നാടിനു സമർപ്പിച്ച ചരിത്രവുമുണ്ട്. ഒരിക്കൽ കുവൈറ്റിൽ കുടുങ്ങിയ സഹോദരിയെ സാഹിസികമായി നാട്ടിൽ തിരികെ എത്തിച്ചതും SKEWA പ്രവർത്തകർ അത്ഭുതത്തോടെ ഓർക്കുന്നുണ്ട്.
ഓരോ പ്രവാസി ദിനാഘോഷങ്ങൾക്കുംശേഷം പ്രശസ്തി പത്രങ്ങൾക്കോ അനുമോദനങ്ങൾക്കോ കാത്തു നിൽക്കാതെ, അതിനൊന്നും ആഗ്രഹിക്കാതെ SKEWA യുടെ പ്രവർത്തനം ഇനിയും മുന്നോട്ട് പോകണമെന്നാണ് SKEWA മുൻപ്രസിഡന്റ് ജൂഡിറ്റിന്റെ ആഗ്രഹം.