സെപ്റ്റംബർ 25ന് അതിരൂപത തലത്തിൽ നടത്തിയ ലോഗോസ് ക്വിസ് വിജയികളെ പ്രഖ്യാപിച്ചു. എ, ബി, സി, ഡി, ഇ, എഫ് എന്നിങ്ങനെ ആറ് ഗ്രൂപ്പുകളായാണ് ക്വിസ് മത്സരം നടത്തിയത്. എ ഗ്രൂപ്പിൽ മുട്ടട ഇടവകയിലെ റേച്ചൽ മരിയ റെജി, പുതിയതുറയിൽ നിന്നും താനിയ തങ്കച്ചൻ, നമ്പ്യാതി ഇടവകയിലെ ജിന്റോ ജോസ് എസ് എന്നിവർ ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ കരസ്ഥമാക്കി. ബി ഗ്രൂപ്പിൽ അടിമലത്തുറ ഇടവകയിൽ നിന്നും അദീന ബ്രൂസ്റ്റ്, പൂന്തുറ ഇടവകയിൽ നിന്നും ആൻ നിത ബാബു, പുല്ലുവിള ഇടവകയിലെ ജ്യോതി എൽ ജൊവാൻ, എന്നിവർ ആദ്യ മൂന്ന് സ്ഥാനങ്ങൾ കരസ്ഥമാക്കി. സി ഗ്രൂപ്പിൽ പാലപ്പൂർ ഇടവകാംഗം കാവ്യ എസ്, സൗത്ത് കൊല്ലംകോട് ഇടവകാംഗം സാനിയ എ എസ്, പൂന്തുറ ഇടവകയിൽ നിന്നും ബിൻസി സെൽവൻ എന്നിവരും, ഡി ഗ്രൂപ്പിൽ നിന്നും സൗത്ത് കൊല്ലംകോട് ഇടവകാംഗം ജർലിൻ മേരി എം, പൂഴിക്കുന്നിൽ നിന്നും ശ്രീമതി റീജ സി, വലിയ വേളിയിൽ നിന്നും ലെറ്റിഷ പത്രോസ് എന്നിവരും, ഇ ഗ്രൂപ്പിൽ അടിമലത്തുറയിൽ നിന്നും സെൽവം ജോൺ, വെട്ടുകാട് ഇടവകയിൽ നിന്നും സിസ്റ്റർ ആൻ മരിയ, പേട്ട ഇടവകയിൽ ലെറ്റേഷ്യ പെരേരയും, എഫ് ഗ്രൂപ്പിൽ തൈക്കാട് ഇടവകയിലെ പ്രേമ അലക്സാണ്ടർ, വെട്ടുകാട് ഇടവകയിൽ നിന്നും ഹെലീന തോമസ്, കിള്ളിപ്പാലം ഇടവകയിൽ നിന്നും ജി. സി. സുശീല ഭായ് എന്നിവരാണ് ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ കരസ്ഥമാക്കിയത്.
ഓരോ ഗ്രൂപ്പിൽ നിന്നും ആദ്യ മൂന്നു സ്ഥാനം നേടിയവർക്ക് നവംബർ ആറാം തീയതി നടക്കുന്ന സംസ്ഥാനതല സെമി ഫൈനൽ മത്സരത്തിൽ പങ്കെടുക്കാനാകും. അതിരൂപതയിൽ നിന്നും ആകെ 14486 പേരാണ് ലോഗോസ് ക്വിസിനായി രജിസ്റ്റർ ചെയ്തത്. 6718 പേർ പരീക്ഷയിൽ പങ്കെടുത്തു. എ ഗ്രൂപ്പിൽ നിന്നും 1203 പേരും, ബി ഗ്രൂപ്പിൽ നിന്നും 3238 പേരും, സി ഗ്രൂപ്പിൽ നിന്ന് 1214 പേരും, ഡി ഗ്രൂപ്പിൽ നിന്ന് 726 പേരും, ഇ ഗ്രൂപ്പിൽ നിന്ന് 234 പേരും, എഫ് ഗ്രൂപ്പിൽ നിന്നും 103 പേരുമാണ് ലോഗോസ് ക്വിസിൽ പങ്കെടുത്തത്. ഏറ്റവും അധികം പേർ പരീക്ഷയിൽ പങ്കെടുത്തത് പുല്ലുവിള ഫെറോനയിൽ നിന്നാണ് (1458). വലിയതുറ ഫെറോനയിൽ നിന്ന് 1239 പേരും, പുതുക്കുറിച്ചി ഫെറോനയിൽ നിന്ന് 929 പേരും, കോവളം ഫെറോനയിൽ നിന്ന് 921 പേരും, പാളയം ഫെറോനയിൽ നിന്ന് 685 പേരും, തൂത്തൂർ ഫെറോനയിൽ നിന്ന് 447 പേരും, അഞ്ചുതെങ്ങ് ഫറോനയിൽ നിന്ന് 428 പേരും, പേട്ട ഫെറോനയിൽ നിന്ന് 339 പേരും, കഴക്കൂട്ടം ഫെറോനിൽ നിന്ന് 272 പേരുമാണ് ലോഗോസ് പരീക്ഷയിൽ പങ്കെടുത്തത്.
ആദ്യ മൂന്ന് സ്ഥാനങ്ങളിലായി തിരഞ്ഞെടുക്കപ്പെട്ടവർക്ക് സംസ്ഥാനതല പരീക്ഷാ സിലബസ് പ്രകാരമുള്ള പഠന ഭാഗങ്ങളുടെ (ജോഷ്വാ 1-2, പ്രഭാ 23-26, മാർക്കോ 9-16, 1 കൊറി 9-16) പരിശീലന ക്ലാസ് ഒക്ടോബർ 29 ശനിയാഴ്ച രാവിലെ 10 മണി മുതൽ വൈകുന്നേരം 3 മണി വരെ വെള്ളയമ്പലം ആനിമേഷൻ സെന്ററിൽ വച്ച് നടക്കുമെന്ന് സംഘാടകർ അറിയിച്ചു.