കേന്ദ്ര സർക്കാർ രാജ്യത്ത് അനിയന്ത്രിതമായി പെട്രോൾ ഡീസൽ വില അടിക്കടി വർദ്ധിപ്പിക്കുന്നതിൽ പ്രതിഷേധിച്ച് കൊണ്ടും കോവിഡ് മഹാ മാരിയും ലോക്ഡൗണും തീർത്ത കടുത്ത സാമ്പത്തിക പ്രതിസന്ധിയിൽ പെട്രോൾ ഡീസൽ വില കുറയ്ക്കണമെന്നും ആവശ്യപ്പെട്ടുകൊണ്ട് കേരള ലാറ്റിൻ കാത്തലിക് അസോസിയേഷൻ (KLCA) തിരുവനന്തപുരം അതിരൂപതാ സമിതിയുടെ നേതൃത്വത്തിൽ ഉന്തുവണ്ടി തള്ളിക്കൊണ്ട് AG’s ഓഫീ സിനുമുന്നിൽ പ്രതിഷേധിച്ചു.
പ്രതിഷേധസമരം തിരുവനന്തപുരം അതിരൂപത അൽമായ ശുശ്രൂഷ ഡയറക്ടർ റവ. ഫാദർ. തിയോഡേഷ്യസ് ഡിക്രൂസ് ഉദ്ഘാടനം ചെയ്തു. അതിരൂപതാ പ്രസിഡന്റ് പാട്രിക് മൈക്കിൾ അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി ജോസ് മെസ്മിൻ സ്വാഗതമാശംസിച്ചു. സംസ്ഥാന വൈസ് പ്രസി ഡന്റ് ജോസഫ് ജോൺസൺ, ആന്റണി ആൽബർട്ട്, ഫെനിൽ ആന്റണി, മോസസ് ഫെർണാണ്ടസ് എന്നിവർ സമരത്തിന് നേതൃത്വം നൽകി.