തിരുവനതപുരം അതിരൂപതയിൽ തീരദേശത്ത് നിന്നും റൺസുകൾ അടിച്ച്കൂട്ടി ഷോൺ റോജർ ക്രിക്കറ്റ് ലോകത്തേക്ക്. വിനൂ മങ്കാദ് ട്രോഫി അണ്ടർ 19 മത്സരത്തിൽ ഇത് ആദ്യമായാണ് കേരളം ടീം നോക്കൗട്ടിൽ എത്തുന്നത്. 120 പന്തുകളിൽ നിന്നും 11 ഫോറും 5 സിക്സുമായി 121 റൺസുകളോടെ ക്രീസിൽ നിലയുറപ്പിച്ച ഷോൺ റോജറിന്റെ പ്രകടനമാണ് ഈ ചരിത്രനേട്ടത്തിനു വഴിത്തിരിവായത്.
കേരളം – രാജസ്ഥാൻ പ്രീക്വാട്ടർ മത്സരം ഈ വരുന്ന 11 ന് അഹമ്മദാബാദിൽ വച്ച് നടക്കും. അതിരൂപതയിലെ വെട്ടുകാട് ഇടവക സ്വദേശികളായ ശ്രീമാൻ റോജർ ഫെർണാണ്ടസിന്റെയും ശ്രീമതി പാട്രിക് റോജറിന്റെയും രണ്ടു മക്കളിൽ രണ്ടാമനാണ് ഷോൺ റോജർ. കാൽപ്പന്ത് കളിയുടെ പാരമ്പര്യത്തിൽ പേറുന്ന തീരദേശഗ്രാമത്തിൽ നിന്നും വേറിട്ട് ക്രിക്കറ്റിന്റെ പാതയിൽ ഉയർന്നു വരുന്ന പുതിയൊരു താരോദയത്തെ വലിയ പ്രതീക്ഷയോടെ തന്നെ നോക്കിക്കാണുന്നു.