കൊച്ചി: മുനമ്പം കടപ്പുറം പ്രദേശത്തെ കുടുംബങ്ങളുടെ ഭൂമിയിലുള്ള അവകാശം സംബന്ധിച്ച് സമഗ്രമായി പഠിക്കുന്നതിനായിയുള്ള ജസ്റ്റിസ് സി.എന്‍ രാമചന്ദ്രന്‍ നായര്‍ ജുഡീഷ്യല്‍ കമ്മീഷന് കെആര്‍എല്‍സിസി, കെഎല്‍സിഎ, കെസിവൈഎം സംഘടനകള്‍ ഹര്‍ജി നല്‍കി. എറണാകുളം കളക്‌ട്രേറ്റ് കോണ്‍ഫ്രന്‍സ് ഹാളില്‍ നടന്ന സിറ്റിംഗിലാണ് ഹര്‍ജികള്‍ നല്‍കിയത്.
കേരള റീജിയണല്‍ ലാറ്റിന്‍ കാത്തലിക്ക് കൗണ്‍സിലിനു ( കെആര്‍എല്‍സിസി) വേണ്ടി ജനറല്‍ സെക്രട്ടറി റവ. ഡോ. ജിജു ജോര്‍ജ് അറക്കത്തറ, വൈസ് പ്രസിഡന്റ് ജോസഫ് ജൂഡ് എന്നിവരും, കേരള ലാറ്റിന്‍ കാത്തലിക്ക് അസോസിയേഷനു ( കെഎല്‍സിഎ ) വേണ്ടി സംസ്ഥാന പ്രസിഡന്റ് അഡ്വ. ഷെറി ജെ. തോമസ്, ജനറല്‍ സെക്രട്ടറി ബിജു ജോസി കരുമാഞ്ചേരി എന്നിവരും, കെസിവൈഎമ്മിനു ( ലാറ്റിന്‍) വേണ്ടി സംസ്ഥാന പ്രസിഡന്റ് കാസി പൂപ്പന, ജനറല്‍ സെക്രട്ടറി അനുദാസ് എന്നിവരും പരാതിയില്‍ ഒപ്പുവച്ചു.
കെഎല്‍സിഎ സംസ്ഥാന പ്രസിഡന്റ് അഡ്വ. ഷെറി ജെ.തോമസ് കമ്മീഷന്‍ മുമ്പകെ കെആര്‍എല്‍സിസി, കെഎല്‍സിഎ, കെസിവൈഎം എന്നീ സംഘടനകള്‍ക്ക് വേണ്ടി നേരിട്ട് ഹാജരായി .മുനമ്പം ജനതയ്ക്ക് നീതി ലഭിക്കുന്നതിനുവേണ്ടി നിയമ പോരാട്ടങ്ങള്‍ തുടരുമെന്ന് കെഎല്‍സിഎ സംസ്ഥാന പ്രസിഡന്റ് അഡ്വ. ഷെറി ജെ. തോമസ്, ജനറല്‍ സെക്രട്ടറി ബിജു ജോസി എന്നിവര്‍ വാര്‍ത്താ കുറിപ്പില്‍ അറിയിച്ചു.