കഴക്കൂട്ടം: തിരുവനന്തപുരം അതിരൂപതയിലെ ധ്യാനകേന്ദ്രമായ അനുഗ്രഹഭവൻ ധ്യാനകേന്ദ്രത്തിൽ ഈ വർഷത്തെ ബൈബിൾ കൺവെൻഷൻ ജനുവരി 16 വ്യാഴാഴ്ച ആരംഭിച്ച് 19 ഞായറാഴ്ച സമാപിക്കും. വൈകുന്നേരം 4 .30 മുതൽ 9 വരെ മേനംകുളത്തെ അനുഗ്രഹഭവൻ ഗ്രൗണ്ടിലാണ് ധ്യാനം നടക്കുന്നത്. ഡിവൈൻ ധ്യാന കേന്ദ്രത്തിലെ ഫാ. മാത്യു തടത്തിൽ വി.സി, ഫാ. ആന്റണി പയ്യിപ്പിള്ളി വി.സി, ഫാ. ഷിജോ നെറ്റിയാങ്കൽ വി.സി എന്നിവരായിരിക്കും ധ്യാനത്തിന് നേതൃത്വം നൽകുന്നത്. അതിരൂപത മെത്രാപ്പോലീത്ത തോമസ് ജെ. നെറ്റോ, സഹായ മെത്രാൻ ക്രിസ്തുദാസ് പിതാവ് എന്നിവർ അനുഗ്രഹ പ്രഭാഷണം നടത്തും. പ്രാർഥനയ്ക്കും ആശീർവാദത്തിനും അഭിവന്ദ്യ സൂസപാക്യം പിതാവ് നേതൃത്വം നൽകും. ധ്യാന ദിവസങ്ങളിൽ കുമ്പസാരം, കൗണിസിലിംഗ് എന്നിവയ്ക്കുള്ള സൗകര്യവും ആന്തരിക സൗഖ്യ ശുശ്രൂഷയും ഉണ്ടായിരിക്കുമെന്ന് ഡയറക്ടർ മോൺ. ജോർജ്ജ് പോൾ അറിയിച്ചു. ബൈബിൾ കൺവെൻഷൻ തത്സമയം അതിരൂപത യൂട്യൂബ് ചാനലിൽ മീഡിയ കമ്മിഷൻ സംപ്രേഷണം ചെയ്യും.