വിഴിഞ്ഞം മത്സ്യത്തൊഴിലാളി സമരത്തിന് നേരെയുള്ള സർക്കാർ നടപടിയിൽ പ്രതിഷേധിച്ച് പന്തംകൊളുത്തി പ്രകടനം നടത്തി കെ.സി.വൈ.എം വരാപ്പുഴ അതിരൂപത. തിരുവനന്തപുരം ആർച്ച് ബിഷപ്പ് ഉൾപ്പെടെയുള്ളവരെ കള്ള കേസിൽ കുടുക്കിയതിൽ പ്രതിഷേധിച്ച്
കെ.സി.വൈ.എം വരാപ്പുഴ
അതിരൂപതയുടെ നേതൃത്വത്തിൽ
പോലീസ് സ്റ്റേഷന് മുന്നിലായി നടത്തിയ പ്രതിഷേധ ധർണ്ണ എറണാകുളം എംഎൽഎ ടി ജെ വിനോദ് ഉദ്ഘാടനം ചെയ്തു.
കെ.സി.വൈ.എം വരാപ്പുഴ അതിരൂപത പ്രസിഡൻറ് ആഷ്ലിൻ പോൾ അധ്യക്ഷത വഹിക്കുകയും, കെ.സി.വൈ.എം സംസ്ഥാന ഡയറക്ടർ ഫാ.സ്റ്റീഫൻ ചാലക്കര, കെ.സി.വൈ.എം വരാപ്പുഴ അതിരൂപത ഡയറക്ടർ ഫാ. റാഫേൽ ഷിനോജ് ആറാഞ്ചേരി, ജനറൽ സെക്രട്ടറി രാജീവ് പാട്രിക്, എക്സിക്യൂട്ടീവ് അംഗങ്ങളായ ഡിലീ ട്രീസാ,വിനോജ് വർഗീസ്, സാമൂഹിക രാഷ്ട്രീയ ഫോറം കൺവീനർ ജോയ്സൺ പി ജെ, ദിൽമ മാത്യ,മുൻ കെ.സി.വൈ.എം വരാപ്പുഴ അതിരൂപത പ്രസിഡൻറ് ഫ്രാൻസിസ് ഷെൻസൺ,കെ.സി.വൈ.എം വരാപ്പുഴ അതിരൂപത വൈസ് പ്രസിഡൻറ് ഹൈന വി എഡ്വിൻ, മേഖല ഭാരവാഹികൾ, അമ്പതോളം കെ.സി.വൈ.എം പ്രവർത്തകർ പങ്കെടുക്കുകയും ചെയ്തു.