മാമ്പള്ളി: കണ്ണിൽ കനിവും കരളിൽ കനലും കാലിൽ ചിറകുമുളള ക്രൈസ്തവ യുവത്വം എന്ന ആപ്തവാക്യം മുൻനിർത്തി കെ സി.വൈ. എം. മാമ്പള്ളി യൂണിറ്റ് യുവജനവർഷ ഉത്ഘാടനവും കർമ്മ പദ്ധതി പ്രകാശനവും നടത്തി. 2024 മെയ് 15 ന് മാമ്പള്ളി ഹോളി സ്പിരിറ്റ് ദേവാലയത്തിൽ നടന്ന സമ്മേളനത്തിൽ യൂണിറ്റ് കൗൺസിലർ ശ്രീ. സാം സോളമൻ സ്വാഗതം അറിയിച്ചു. ഇടവക വികാരി .ഫാ. ജസ്റ്റിൻ ജൂഡിൻ ആമുഖ പ്രഭാഷണം നടത്തി. അതിരൂപത കെ.സി.വൈ.എം. പ്രസിഡന്റ് ശ്രീമൻ. സനു സാജൻ പടിയറയിൽ ഉദ്ഘാടന കർമ്മവും, കർമ്മ പദ്ധതി പ്രകാശനം നിർവഹിച്ചു. ഇടവക കമ്മിറ്റി അംഗം ശ്രീമൻ. വല്ലേരിയൻ ആശംസകൾ അറിയിച്ചു. കെ സി വൈ എം യൂണിറ്റ് എക്സിക്യൂട്ടീവ് മെമ്പർ ശ്രീ. ശ്യാം സമ്മേളനത്തിന് നന്ദി അറിയിച്ചു.
വർക്കല മേജർ രവിസ് അക്കാദമി പരിശീലനത്തിലൂടെ 2024 ഇന്ത്യൻ ആർമിയിൽ ജോലി ലഭിച്ച സാമുവൽ പോൾ, 2024 കെ.സി. വൈ.എം. സംസ്ഥാന സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ട മെറിൻ. എം. എസ് എന്നിവരെ സമ്മേളനത്തിൽ ആദരിച്ചു. ഇടവക തിരുനാളിനോടനുബന്ധിച്ച് നടത്തിയ “അപരനുവേണ്ടി ” എന്ന പദ്ധതിയുടെ ഭാഗമായി മാമ്പള്ളി ഇടവകയിലെ 50 പേർക്ക് ഇടവകയുടെ നേതൃത്വത്തിൽ ഭക്ഷണം കിറ്റ് വിതരണം ചെയ്തു. തുടർന്ന് കെ.സി.വൈ.എം. യുവജനങ്ങൾ വിവിധ കലാപരിപാടികൾ നടത്തി.