ഇന്ന് ഉച്ചതിരിഞ്ഞ് 3 മണി മുതൽ 5 മണി വരെ കടൽദിനാചരണത്തിൻ്റെ ഭാഗമായി നടക്കുന്ന വെബിനാർ കെസിബിസി പ്രസിഡൻറ് കർദിനാൾ മാർ ജോർജ് ആലഞ്ചേരി ഉദ്ഘാടനം ചെയ്യും. സീറോ മലങ്കരസഭയുടെ പരമാധ്യക്ഷനായ കർദിനാൾ ബസിലേയോസ് മാർ ക്ലീമിസ്, ലത്തീൻ സഭാധ്യക്ഷൻ ബിഷപ്പ് ജോസഫ് കരിയിൽ, ആലപ്പുഴ രൂപതാധ്യക്ഷൻ ബിഷപ്പ് ജെയിംസ് ആനാപറമ്പിൽ, ഫിഷറീസ് വകുപ്പ് മന്ത്രി ശ്രീ സജി ചെറിയാൻ, ജലസേചന വകുപ്പു മന്ത്രി ശ്രീ. റോഷി അഗസ്റ്റിൻ, പ്രതിപക്ഷ നേതാവ് ശ്രീ വി.ഡി. സതീശൻ എന്നിവർ സംസാരിക്കും. വിഷയാവതരണം നടത്തുന്നത് ശ്രീ. P.R. കുഞ്ഞച്ചൻ (സെക്രട്ടറി, CADAL) ആയിരിക്കും. കെആർഎൽസിസി വൈസ് ചെയർമാൻ ശ്രീ. ജോസഫ് ജൂഡ് മോഡറേറ്റ് ചെയ്യുന്ന ചർച്ചയിൽ ശ്രീ. ഹൈ ബി ഈഡൻ എംപി, എംഎൽഎമാരായ T.J. വിനോദ്, K.J. മാക്സി, കേരള ജലവിഭവ വകുപ്പ് അഡിഷണൽ സെക്രട്ടറി ശ്രീ. T.K. ജോസ് ഐഎഎസ് എന്നിവർ പങ്കെടുക്കും. പശ്ചിമകൊച്ചി തീര സംരക്ഷണ സമിതി കൺവീനർ ടി.എ. ഡാൽഫിൻ നേതൃത്വം നൽകുന്ന പൊതുചർച്ചയിൽ കത്തോലിക്കാ കോൺഗ്രസ്സ് പ്രസിഡണ്ട് അഡ്വ. ബിജു പറനിലം, കെഎൽസിഎ സെക്രട്ടറി അഡ്വ. ഷെറി തോമസ്, എംസിഎ സെക്രട്ടറി V.C. ജോർജുകുട്ടി, സിഎസ്എസ്എസ് ഡയറക്ടർ ഫാ. അഗസ്റ്റിൻ കടേപ്പറമ്പിൽ, എഡിഎസ് ഡയറക്ടർ ഫാ. സാംസൺ ആഞ്ഞിലിപ്പറമ്പിൽ, ഫാ. P.T. മാത്യു എസ്ജെ, 20/20 വക്താവ് ശ്രീ. ജോസഫ് ദിലീപ്, ജനകീയവേദി വക്താവ് ശ്രീ. V.T. സെബാസ്റ്റ്യൻ തുടങ്ങിയ പ്രമുഖർ പങ്കെടുക്കും. കേരളതീരത്തിൻ്റെ എല്ലാ അഭ്യുദയകാംക്ഷികളെയും വിവിധ സംഘടനകളെയും ആത്മീയ-സാമൂഹിക-സാംസ്കാരിക-രാഷ്ട്രീയനേതാക്കളെയും ഈ യോഗത്തിലേക്ക് ഹൃദയപൂർവം സ്വാഗതം ചെയ്യുന്നു.