കെ.സി.ബി.സി പ്രോലൈഫ് ദിനാചരണത്തോട് അനുബന്ധിച്ച് കൊല്ലം ഭാരതരാജ്ഞി ദേവാലയത്തില്‍ സംഘടിപ്പിച്ച സംസ്ഥാന പ്രോലൈഫ് ദിനാചരണത്തിന്റെ ഭാഗമായി വിവിധ മേഖലകളില്‍ സ്തുത്യര്‍ഹമായ സേവനം ചെയ്തുവരുന്ന വ്യക്തികളെയും സ്ഥാപനങ്ങളെയും ആദരിച്ചു.
പ്രസ്തുത ചടങ്ങില്‍ തിരുവനന്തപുരം അതിരൂപതാ സെന്റ് തോമസ് വലിയവേളി ഇടവക അംഗവും, തിരുവനന്തപുരം അതിരൂപതാ പ്രോലൈഫ് കോ ഓര്‍ഡിനേറ്ററും മേഖലാ പ്രസിഡന്റും കൂടിയായ ആന്റണി പത്രോസ് കാരുണ്യപ്രവര്‍ത്തനങ്ങള്‍ക്കുള്ള കര്‍മ്മരത്ന പുരസ്കാരത്തിന് അര്‍ഹനായി.
കൊല്ലം രൂപതാദ്ധ്യക്ഷന് അഭിവന്ദ്യ പോള്‍ ആന്റണി മുല്ലശ്ശേരി, ബഹു. മന്ത്രി ചഞ്ചു റാണി എന്നിവർ പുരസ്കാരം നല്കി ആദരിച്ചു. ഇപ്പോള്‍ അദ്ദേഹം വലിയതുറ ഫെറോനാ കുടുംബശ്രൂശ്രൂഷാ ആനിമേറ്ററും, ഭക്ഷണ വിതരണ പദ്ധതിയായ മന്നയുടെ കോ-ഓര്‍ഡിനേറ്ററുമായി സേവനം ചെയ്തു വരുന്നു.