വിഴിഞ്ഞം സമരത്തിന് പിന്തുണയായി തീരശോഷണത്താൽ വിനാശവക്കിലായിരിക്കുന്ന ശംഖുമുഖം കടൽ തീരത്ത്, കടൽ കലാ സന്ധ്യയൊരുക്കി അധ്യാപക സാംസ്കാരിക കൂട്ടായ്മ. ഇന്ന് വൈകുന്നേരം 5 മണിക്കാരംഭിച്ച അധ്യാപക സാംസ്കാരിക സന്ധ്യക്ക് തിരുവനന്തപുരം അതിരൂപത വികാരി ജനറൽ മോൺ യൂജിൻ എച്ച് പേരേര ഉദ്ഘാടകനായി.
മത്സ്യത്തൊഴിലാളികളുടെ അതിജീവന സമരത്തിന്റെ നൂറ്റിയൊന്നാം ദിനത്തിൽ സംഘടിപ്പിച്ച അധ്യാപക സാംസ്കാരിക സന്ധ്യക്ക്, കലാസാംസ്‌കാരിക കൂട്ടായ്മയും കടലറിവ് പങ്കുവയ്ക്കലും കടൽപാട്ടുകളും കൂടുതൽ നിറം പകർന്നു. സേവ് ദി കോസ്റ്റ്, സേവ് ദി പീപ്പിൾ എന്ന ക്യാപ്ഷൻ ബോർഡിൽ കൈയ്യൊപ്പ് ചേർത്ത് നിരവധിപേർ മത്സ്യതൊഴിലാളികളുടെ അതിജീവന സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചു.