കോവളം ഫെറോനയിലെ മിഷൻ ഇടവകയായിരുന്ന കാക്കാമൂല ഇനിമുതൽ സ്വാതന്ത്ര ഇടവകയായി അറിയപ്പെടും. സർഗാരോപിത മാതാവിന്റ തിരുനാളിലാണ് കാക്കാമൂല ഇടവകയെ സ്വാതന്ത്ര ഇടവകയായി പ്രഖ്യാപിച്ചത്.
1914-ൽ ഫാ. ജെറമിയാസിന്റെ നേതൃത്വത്തിൽ കർമ്മലീത്താ സന്യാസ സമൂഹം കാക്കാമൂല, പെരിങ്ങമല പ്രദേശങ്ങളിലായി മിഷൻ പ്രവർത്തനങ്ങൾ നടത്തി വന്നു.1920-ൽ ഇടവകക്കായി 125 സെന്റ് സ്ഥലം ഫാ. ജെറമിയാസിന്റെ നേതൃത്വത്തിൽ വാങ്ങുകയും അവിടെ 1923-ൽ കാക്കാമൂല സ്വർഗ്ഗാരോപിത ദേവാലയം സ്ഥാപിക്കുകയും ചെയ്തു. 105 കുടുംബങ്ങളുള്ള കാക്കാമൂല ഇടവകയെ നയിക്കുന്നത് ഫാ. തോമസ്.ആർ ആണ്.108 വർഷത്തെ പാരമ്പര്യമുള്ള കാക്കാമൂല ഇടവക ഏറെ നാളത്തെ കാത്തിരിപ്പിന് ശേഷം സ്വാതന്ത്ര ഇടവകയായി പ്രഖ്യാപിച്ചതിന്റെ സന്തോഷ നിറവിലാണ് ഇടവകാംഗങ്ങൾ.