കൊച്ചി: വാഴ്ത്തപ്പെട്ട രക്തസാക്ഷി സിസ്റ്റര്‍ റാണി മരിയയുടെ അസാധാരണ ജീവിതത്തിന്റെ നേര്‍ക്കാഴ്ചകള്‍ അഭ്രപാളിയിൽ പകർത്തിയ ‘ദ ഫെയ്‌സ് ഓഫ് ദ ഫെയ്‌സ്‌ലെസ്’ സിനിമയുടെ സംവിധായകന്‍ ഡോ. ഷെയ്‌സണ്‍ പി ഔസേപ്പിന് കെസിബിസി മീഡിയ കമ്മീഷന്‍ നല്‍കുന്ന നവാഗത ചലച്ചിത്ര പ്രതിഭയ്ക്കുള്ള ജോണ്‍ പോള്‍ അവാര്‍ഡ്.
തിരക്കഥാകൃത്ത് ജോണ്‍ പോളിന്റെ ഓര്‍മയ്ക്കാക്കി കെസിബിസി മീഡിയ കമ്മീഷന്‍ ഏര്‍പ്പെടുത്തിയതാണ് ഈ അവാര്‍ഡ്. 2023 ല്‍ പുറത്തിറങ്ങിയ ദി ഫേസ് ഓഫ് ദി ഫേസ്‌ലെസ് 2024-ലെ ഓസ്‌കാര്‍ നോമിനേഷന്‍ നേടിയിരുന്നു. ഇന്റര്‍നാഷണല്‍ കാത്തലിക് വിഷ്വല്‍ മീഡിയ ഗോള്‍ഡന്‍ അവാര്‍ഡ് 2024 ഉള്‍പ്പെടെ 55 ല്‍ അധികം പുരസ്‌കാരങ്ങള്‍ ഇതിനോടകം ഈ സിനിമ നേടിക്കഴിഞ്ഞു. ഡോ. ഷെയ്‌സണ്‍ പി ഔസേപ്പ് മുംബൈ സെന്റ് സേവിയേഴ്സ് കോളേജ് ഫിലിം ആന്‍ഡ് ടെലിവിഷന്‍ വിഭാഗം ഡീനാണ്. മെയ് 24 ന് നടക്കുന്ന ചടങ്ങില്‍ കെസിബിസി മീഡിയ കമ്മീഷന്‍ ചെയര്‍മാന്‍ മാര്‍ ജോസഫ് പാംപ്ലാനി അവാര്‍ഡ് സമ്മാനിക്കു മെന്ന് കെസിബിസി മീഡിയ കമ്മീഷന്‍ സെക്രട്ടറി ഫാ. എബ്രഹാം ഇരിമ്പിനിക്കല്‍ അറിയിച്ചു.