താഴംപള്ളി ഇടവക വികാരിയും തിരുവനന്തപുരം ലത്തീൻ അതിരൂപത വൈദികനുമായ റെവ. ഫാ. ജെറോം നേറ്റോയുടെ സംസ്കാര കർമ്മം ചൊവ്വാഴ്ച വൈകിട്ട് 3.30 ന് നടക്കും. അമ്പത്താറു വയസ്സായിരുന്നു.
പൊഴിയൂർ, പരുത്തിയൂർ സ്വദേശികളായ ദാസൻ നെറ്റോയുടെയും ലൂസി മേരിയുടെയും മകനായി 1965 നവംബർ 13-ന് ജനിച്ചു. പൊഴിയൂർ ഗവൺമെന്റ് യു.പി. സ്കൂളിലും സെന്റ്. മാത്യു സ്കൂളിലുമായി പ്രാഥമിക വിദ്യാഭ്യാസം പൂർത്തിയാക്കിയ അദ്ദേഹം തുടർന്ന് പൗരോഹിത്യ ജീവിതം തിരഞ്ഞെടുക്കുകയായിരുന്നു. 1991 ഡിസംബർ മാസം 12 തിയതി പൗരോഹിത്യം സ്വീകരിച്ചു. 1992 ഫെബ്രുവരി രണ്ടാം തിയതി താഴം പള്ളി- അരയതുരത്തി ഇടവകകളിൽ നിയമിതനായി. തുടർന്ന് വിവിധങ്ങളായ നിരവധി ഇടവകകളിൽ സേവനമനുഷ്ഠിക്കുകയും ചെയ്തു. നെല്ലിമൂട്, തൂത്തൂർ, പരുത്തിയൂർ,മാര്യനാട്,തൈക്കാട്, കൊയ്തൂർക്കോണം, പൂഴിക്കുന്ന്, കരുംകുളം തുമ്പ, കഴക്കൂട്ടം, കാക്കാമൂല, ഫാത്തിമാപുരം എന്നീ ഇടവകകളിൽ സേവനമനുഷ്ഠിച്ച ശേഷം താഴം പള്ളി ഇടവകയിൽ ഇടവക വികാരിയായി സേവനമനുഷ്ഠിച്ച് വരികയായിരുന്നു.
മരണാനന്തര ചടങ്ങുകൾ സ്വദേശമായ പരുത്തിയൂറിലെ സെന്റ്.മേരി മഗ്ദലന ദൈവാലയത്തിൽ വച്ച് നടത്തപ്പെടും.