വ്യക്തിപരവും സാമൂഹികവുമായ ജീവിതം കെട്ടിപ്പടുക്കുന്നതിന് പ്രാപ്തിയേകുന്ന മൂല്യബോധം യുവജനത്തിനു നല്കേണ്ടത് അനിവാര്യമാണെന്നും മയക്കുമരുന്നാസക്തി തടയുന്നതിനുള്ള പ്രധാന ഘടകം വിദ്യാഭ്യാസമാണെന്നും പരിശുദ്ധസിംഹാസനം.
വത്തിക്കാൻ: നിരോധിത മയക്കുമരുന്നുകളുടെ ഉൽപ്പാദനവും വിതരണവും തടയുന്നതിനും അവയെ ചെറുക്കുന്നതിനുമുള്ള ശ്രമങ്ങൾ, നിയമപാലനം, മയക്കുമരുന്നിനടിമകളായവർക്കുള്ള ഉചിതമായ പരിചരണം, വിദ്യാഭ്യാസത്തിലൂടെയുള്ള പ്രതിരോധം എന്നിവയിലധിഷ്ഠിതമായ ത്രിതല സമീപനം ആയിരിക്കണമെന്ന് പരിശുദ്ധസിംഹാസനം നിർദ്ദേശിച്ചു.
ഐക്യരാഷ്ട്രസംഘടനയിൽ പരിശുദ്ധസിംഹാസനത്തിൻറെ സ്ഥിരം നിരീക്ഷകനായ ആർച്ചുബിഷപ്പ് ഗബ്രിയേലെ കാച്ച, അമേരിക്കൻ ഐക്യനാടുകളിൽ ന്യുയോർക്ക് പട്ടണത്തിൽ, ഐക്യരാഷ്ട്രസംഘടനയുടെ പൊതുസഭയുടെ എഴുപത്തിയൊമ്പതാമതു യോഗത്തിൻറെ മൂന്നാം സമിതിയുടെ പൊതുസംവാദത്തിൽ ഒക്ടോബർ 7-ന് തിങ്കളാഴ്ച സംസാരിക്കുകയായിരുന്നു.
വ്യക്തിപരവും സാമൂഹികവുമായ ജീവിതം കെട്ടിപ്പടുക്കുന്നതിന് പ്രാപ്തിയേകുന്ന മൂല്യബോധം യുവജനത്തിനു നല്കേണ്ടത് അനിവാര്യമാണെന്നും മയക്കുമരുന്നാസക്തി തടയുന്നതിനുള്ള പ്രധാന ഘടകം വിദ്യാഭ്യാസമാണെന്നും വധശിക്ഷ, പീഡനം, മനുഷ്യൻറെ അന്തസ്സ് ലംഘിക്കുന്ന മറ്റ് ക്രൂരവും അസാധാരണവുമായ ശിക്ഷകൾ എന്നിവയെ ഒഴിവാക്കണമെന്നും പരിശുദ്ധസിംഹാസനം അന്താരാഷ്ട്ര സമൂഹത്തോട് അഭ്യർത്ഥിച്ചു.