ഇറ്റലിയിൽ, നടക്കുന്ന മിലാൻ – കോർട്ടിന 2026 ശീതകാല ഒളിമ്പിക്സ്, പാരാ-ഒളിമ്പിക്സ് മത്സരങ്ങളോടനുബന്ധിച്ച്, കായിക രംഗം സമൂഹത്തിനു നൽകുന്ന നന്മകളെയും, സമാധാനം പ്രോത്സാഹിപ്പിക്കുന്നതിനെയും എടുത്തു കാണിച്ചുകൊണ്ട്, ലിയോ പതിനാലാമൻ പാപ്പായുടെ ലേഖനം പ്രസിദ്ധീകരിച്ചു. കായികരംഗത്തിന്റെ മൂല്യങ്ങളെ എടുത്തു പറഞ്ഞ തന്റെ മുൻഗാമികളെയും പാപ്പാ പ്രത്യേകം അനുസ്മരിച്ചു. മെച്ചപ്പെട്ടതും സമാധാനപരവുമായ ഒരു ലോകം കെട്ടിപ്പടുക്കുന്നതിന് പരസ്പര ധാരണയുടെയും സൗഹൃദത്തിന്റെയും,ഘടകങ്ങൾ ഉൾക്കൊള്ളുന്നതാണ് കായികരംഗമെന്നു പാപ്പാ എടുത്തു പറഞ്ഞു. നേരെ മറിച്ച്, വിയോജിപ്പിൽ നിന്നും, പരസ്പരം സഹകരിക്കാൻ വിസമ്മതിക്കുന്നതിൽ നിന്നും യുദ്ധം ഉടലെടുക്കുന്നുവെന്നും, അക്രമവും യുദ്ധവും എല്ലായ്പ്പോഴും മനുഷ്യരാശിയുടെ പരാജയമാണെന്നും പാപ്പാ അടിവരയിട്ടു പറഞ്ഞു.
കായിക രംഗത്തിന്റെ വിദ്യാഭ്യാസ മൂല്യത്തെക്കുറിച്ചും പാപ്പാ ചൂണ്ടിക്കാണിക്കുന്നു. എപ്പോഴും മനുഷ്യജീവിതത്തെ കേന്ദ്രസ്ഥാനത്ത് നിർത്തിക്കൊണ്ട്, അവനെ പരിപാലിക്കുകയും, അവരുടെ ജീവിത പൂർണ്ണത ആഗ്രഹിക്കുകയും ചെയ്ത ക്രിസ്തുവിന്റെ മാതൃക പിഞ്ചെന്നു കൊണ്ട്, വ്യക്തി എല്ലായ്പ്പോഴും അവന്റെ എല്ലാ ആവിഷ്കാരങ്ങളിലും, കായിക രംഗത്തും തുടരണം എന്നുള്ളതാണ് ക്രിസ്തീയ കാഴ്ചപ്പാടെന്നു പാപ്പാ ഓർമ്മപെടുത്തി, ഇതാണ് പൗലോസ് ശ്ളീഹായുടെ ലേഖനത്തിൽ വിവരിക്കപ്പെടുന്ന കായിക പ്രതിബിംബങ്ങൾ പ്രതിഫലിപ്പിക്കുന്നതെന്നും പാപ്പാ കൂട്ടിച്ചേർത്തു. തൊഴിലിന്റെ പിരിമുറുക്കങ്ങൾ കുറക്കുവാൻ, കായിക രംഗം ഏറെ സഹായിക്കുമെന്നും, എന്നാൽ മത്സരങ്ങൾ, സന്തോഷകരമോ ഉന്മേഷദായകമോ ആയതിനാൽ, ബാഹ്യലക്ഷ്യത്തിലേക്കല്ല, മറിച്ച് കളിക്കാരന്റെ നന്മയ്ക്കായി ഉപകരിക്കുമെന്നും, വിശുദ്ധരുടെ വാക്കുകൾ ഓർമ്മപ്പെടുത്തി പാപ്പാ ലേഖനത്തിൽ അടിവരയിട്ടു.
വ്യായാമങ്ങളും, കായിക പരിപാടികളും, ആത്മാവിന്റെ സന്തുലിതാവസ്ഥ നിലനിർത്താൻ സഹായിക്കുന്നുവെന്നും, കൂടാതെ എല്ലാ സാഹചര്യങ്ങളിലും, വ്യത്യസ്ത രാജ്യങ്ങളിലെയോ വംശങ്ങളിലോ ഉള്ള ആളുകൾക്കിടയിൽ സാഹോദര്യ ബന്ധം സ്ഥാപിക്കാൻ കായികരംഗം സഹായിക്കുന്നുവെന്നുമുള്ള രണ്ടാം വത്തിക്കാൻ കൗൺസിലിന്റെ വീക്ഷണവും പാപ്പാ ചൂണ്ടികാനിക്കുന്നു. എന്നാൽ കായിക രംഗം അഭിമുഖീകരിക്കുന്ന അഴിമതിയെ എടുത്തു പറഞ്ഞ പാപ്പാ, ഇത് കായിക മൂല്യങ്ങളെ അപകടത്തിലാക്കുന്ന അപകടസാധ്യതകളാണെന്ന് ചൂണ്ടിക്കാണിച്ചു.

