തെലുങ്കാന: തെലുങ്കാനയിലെ ലക്ഷിറ്റിപേട്ടുള്ള മദർ തെരേസ ഇംഗ്ലീഷ് മീഡിയം ഹൈസ്‌കൂളിൽ തീവ്ര ഹിന്ദു സംഘടനയുടെ നേതൃത്വത്തിൽ ആക്രമണം നടന്നു. സ്‌കൂൾ യൂണിഫോമിനു പകരം മതപരമായ വസ്ത്രങ്ങൾ ധരിച്ചുവന്ന കുട്ടികളോടു കാരണം ആവശ്യപ്പെട്ടതാണ് ആക്രമണത്തിനു പിന്നിൽ. ‘ഹനുമാൻ സാമീസ്’ – എന്ന സംഘടനയാണ് ആക്രമണത്തിനു നേതൃത്വം നൽകിയത്.
മദർ തെരേസയുടെ രൂപം അടിച്ചു തകർത്ത അക്രമികൾ മലയാളിയായ വൈദികനെ അടിക്കുകയും ചെയ്തു. ആദ്യം പത്തും പിന്നീട് നൂറും ഒടുവിൽ ആയിരവുമായി എണ്ണം വർധിപ്പിച്ച അക്രമികൾ സ്‌കൂളിന്റെ ഒന്നാം നിലയും രണ്ടാം നിലയിലെ ഒരു ഭാഗവും ഓഫീസ് റൂമിന്റെ ജനാലകളും ഗേറ്റും സെക്യൂരിറ്റി റൂമും അടിച്ചു തകർത്തു. നിലവിൽ സി.ആർ.പി.എഫ് – ന്റെ അംഗങ്ങൾ സ്‌കൂളിൽ കാവലുണ്ട്. രാത്രിയിലും ആക്രമിക്കുമെന്ന ഭീഷണി ഹനുമാൻ സാമീസ്’ സംഘടന മുഴക്കിയിട്ടുണ്ട്. ആക്രമണത്തിൻ്റെയും രൂപം തകർക്കുന്നതിൻ്റെയും ദൃശ്യങ്ങൾ മ്യൂസിക് ചേർത്ത് അക്രമികൾ തന്നെ പ്രചരിപ്പിക്കുന്നുണ്ട്. https://youtu.be/l7lyAGe9In4