വെള്ളയമ്പലം: അതിരൂപത ബിസിസി കമ്മിഷന്റെ നേതൃത്വത്തിൽ കുടുംബകേന്ദ്രീകൃത അജപാലന ദൗത്യം നടപ്പിലാക്കുന്ന ഹോം മിഷന്റെ 2024-25 വർഷത്തിലെ ടീമംഗങ്ങൾക്കുള്ള പരിശീലനം കോവളം ആനിമേഷൻ സെന്ററിൽ ആരംഭിക്കും. ജൂൺ 2 വൈകുന്നേരം 5 മണിക്ക് ആരംഭിക്കുന്ന പരിശീലനം ജൂൺ 8 ശനിയാഴ്ച വൈകുന്നേരം സമാപിക്കും.
അതിരൂപതയിലെ കുടുംബകേന്ദ്രീകൃത അജപാലന ദർശനവും, വിവിധ ശുശ്രൂഷ സമിതികളുടെ പ്രവർത്തനവും അവയുടെ ഘടനയും മനസിലാക്കുവാനുള്ള പരിപാടികളാണ് പരീശീലനത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. കൂടാതെ, അതിരൂപതയുടെ മാറുന്ന അജപാലന സാഹചര്യത്തിൽ ഹോം മിഷൻ്റെ പ്രാധാന്യവും പ്രസക്തിയും അറിഞ്ഞ് ഹോം മിഷനിൽ ഫലപ്രദമായി പങ്കെടുക്കുന്നതിനുള്ള വൈദഗ്ധ്യം നേടാൻ ഈ പരിശീലനംകൊണ്ട് ഹോം മിഷൻ അംഗങ്ങൾക്ക് സാധിക്കും.
കുടുംബങ്ങളുടെയും അതുവഴി ഇടവകയുടെയും സമഗ്ര വളർച്ചയ്ക്ക് ഉതകുന്ന ഹോം മിഷൻ പ്രവർത്തനം മൂന്ന് ഘട്ടങ്ങളിലായാണ് നടത്തുന്നത്. 2023 – 24 വർഷം അതിരൂപതയിലെ ശാന്തിപുരം, പുന്നമൂട്, നമ്പ്യാതി, കരിച്ചല്‍, അഞ്ചുതെങ്ങ്, പുതുക്കുറിച്ചി, അരയതുരുത്തി, കാച്ചാണി എന്നീ ഇടവകകളിൽ കുടുംബകേന്ദ്രീകൃത അജപാലന യജ്ഞത്തിന്റെ ഒന്നും രണ്ടും ഘട്ടം പൂര്‍ത്തിയാക്കി. ഇടവക വികാരിയുടെ നേതൃത്വത്തിൽ ഇടവകകളിലെ അജപാലന സമിതിയംഗങ്ങളാണ് തുടർപ്രവർത്തനങ്ങൾ നടത്തി ഹോം മിഷന്റെ വിജയം പൂർത്തിയാക്കുന്നത്.
Download Brochure 👉 Click here