വെള്ളയമ്പലം: വട്ടിയൂർക്കാവ് ഫെറോന കുടുംബ ശുശ്രുഷ സമിതിയുടെ നേതൃത്വത്തിൽ എട്ടു മുതൽ പന്ത്രണ്ടാം ക്‌ളാസ്സു വരെയുള്ള കുട്ടികൾക്കായി ‘JOY -26’ ധ്യാനം നടത്തി. കോട്ടയം ക്രിസ്റ്റീൻ ടീമാണ് ഏപ്രിൽ 6 മുതൽ 8 വരെ വെള്ളയമ്പലം ആനിമേഷൻ സെന്ററിൽ വച്ചു നടന്ന ധ്യാനം നയിച്ചത് . തിരുവനന്തപുരം അതിരൂപത സഹായ മെത്രാൻ ബിഷപ് ക്രിസ്തുദാസ് ഉദ്ഘാടനം ചെയ്തു. വട്ടിയൂർക്കാവ് ഫെറോന കുടുംബ ശുശ്രുഷ സമിതി ഡയറക്ടർ ഫാ. ജസ്റ്റിൻ ജൂഡിൻ അധ്യക്ഷത വഹിച്ചു. വിവിധ ദിവസങ്ങളിലെ ദിവ്യബലിക്ക് അതിരൂപത കുടുംബ ശുശ്രുഷ ഡയറക്ടർ ഫാ. റിച്ചാർഡ് സഖറിയാസ്, വട്ടിയൂർക്കാവ് ഫെറോന വികാരി ഫാ. അനീഷ് ഫെർണാണ്ടസ്, ഫാ. അരുൺരാജ് കപ്പൂച്ചിൻ എന്നിവർ മുഖ്യ കാർമികരായിരുന്നു. തിരുവനന്തപുരം അതിരൂപത ശുശ്രുഷ സമിതികളുടെ കോ ഓർഡിനേറ്റർ റവ. ഡോ. ലോറൻസ് കുലാസ് സമാപന ദിവസം മുഖ്യാതിഥിയായിരുന്നു. അതിരൂപതയിലെ വിവിധ ഇടവകകളിൽ നിന്നായി 115 കുട്ടികൾ പങ്കെടുത്തു. ഇതിനോടാനുബന്ധിച്ചു മാതാപിതാക്കൾക്കായി സായാഹ്ന ധ്യാനവും നടത്തി.

