വട്ടിയൂർക്കാവ്: ജൂബിലി 2025 ൻ്റെ സമാപന പരിപാടികളുടെ ഭാഗമായി വട്ടിയൂർക്കാവ് ഫെറോന യിലെ വൈദീകരുടെയും സന്ന്യസ്തരുടെയും സംഗമം സംഘടിപ്പിച്ചു. ജനുവരി 5-ാം തിയതി കുടപ്പനകുന്ന് മേരിഗിരി ആശ്രമത്തിൽ സംഘടിപ്പിച്ച കൂട്ടായ്മയിൽ ഫെറോനയിലെ എല്ലാ ഇടവകളിലും സേവനം ചെയ്യുന്ന ഇടവക വൈദീകരും ഫെറോനയിലെ രണ്ട് ഇടവകകളിൽ സേവനം ചെയ്യുന്ന കപ്പൂച്ചിൻ സന്ന്യാസ വൈദീകരും മേരിഗിരി ആശ്രമത്തിലെ മറ്റ് കപ്പൂച്ചിൻ സന്ന്യസവൈദീകരും ഫെറോനയിലെ കുസ്മാനോ, ബ്രിജിറ്റൈൻസ്, സെൻ്റ് പോൾ, സൊസൈറ്റി ഓഫ് മേരി എന്നീ സഭകളിലെ സിസ്റ്റേഴ്സും കൂട്ടായ്മയിൽ പങ്കുചേർന്നു.
ഫെറോന രൂപീകരിച്ചതിന് ശേഷം ആദ്യമായി സംഘടിപ്പിച്ച യോഗത്തിൽ പരസ്പരം പരിചയപ്പെടാനും ഫെറോനയുടെ ശുശ്രൂഷ പ്രവർത്തനത്തിൽ സജീവമാകാനും ഒരുമിച്ച് പ്രവർത്തിക്കാനുള്ള തീരുമാനവും യോഗത്തിൽ സ്വീകരിച്ചു. ശുശ്രൂഷകളിൽ സന്ന്യസ്തർക്ക് എപ്രകാരം പങ്കു ചേരാനാക്കുമെന്ന വിഷയത്തെക്കുറിച്ച് ഒരു പങ്കുവയ്ക്കൽ ഫാ. ലോറൻസ് കുലാസ് നല്കി. പ്രസ്തുത സംഗമത്തിന് ഫെറോന വികാരി ഫാ. അനീഷ് ഫെർണ്ണാണ്ടസ് അദ്ധക്ഷത വഹിച്ചു. ഫാ. തമ്പി സേവ്യർ കപ്പുച്ചീൻ നേതൃത്വം നല്കി.

