പുതുക്കുറിച്ചി: പുതുക്കുറിച്ചി ഫൊറോനയിൽ കുട്ടികളുടെ സംഗമം സെൻ്റ് സേവിയേഴ്സ് കോളേജിൽ നടന്നു. ഫൊറോന വികാരി ഫാ. ഹയസിന്ദ് നായകം സംഗമം ഉദ്ഘാടനം ചെയ്തു. ‘യേശു എൻ്റെ പ്രത്യാശ’ എന്ന വിഷയത്തെ ആസ്പദമാക്കി നടന്ന സംഗമത്തിന് ഫെറോനയിലെ മതബോധന അദ്ധ്യാപകരും സെമിനരി വിദ്യാർത്ഥികളും നേതൃത്വം നൽകി. ഫെറോന വൈദിക സെക്രട്ടറി ഫാ ബിനു അലകസ്, ഫാ. ആൽബർട്ട്, ഫാ. കോസ്മോസ് തോപ്പിൽ കൂടാതെ ഫെറോനയിലെ സന്യസ്തരും സന്നിഹിതരായിരുന്നു. ഗാനങ്ങൾ മോട്ടിവേറ്റിംഗ് കളികൾ എന്നിവയിലുടെ ‘യേശുവാണ് എൻ്റെ പ്രത്യാശ’ എന്ന ചിന്തയിലേക്ക് കുട്ടികളെ ഉയർത്താൻ സാധിച്ചതായി സംഘാടകർ പറഞ്ഞു. ഫാ മൈക്കൾ തോമസ് സ്വാഗതമേകിയ സംഗമത്തിൽ പങ്കെടുത്ത എല്ലാ കുട്ടികൾക്കും റിസ്റ്റ് ബാൻ്റ് നൽകി.

