കഴക്കൂട്ടം: കഴക്കൂട്ടം ഫെറോന അജപാലന -വിദ്യാഭ്യാസ ശുശ്രൂഷ സമിതി സംയുക്ത നേതൃത്വത്തിൽ വിദ്യാർത്ഥികൾക്കായി “പരീക്ഷ ഒരുക്ക ധ്യാനം”സംഘടിപ്പിച്ചു. ഫെബ്രുവരി 1 ഞായറാഴ്ച നടന്ന പരിപാടി യിൽ ഫാ. പ്രബൽ അധ്യക്ഷത വഹിച്ചു. ഡോ. ജോജു ജോൺ പഠനം, വ്യക്തിത്വ വികസനം, ഭാവി ലക്ഷ്യങ്ങൾ തുടങ്ങിയ വിഷയങ്ങളിൽ ക്ലാസെടുത്തു. അനുഗ്രഹ ഭവൻ ധ്യാനകേന്ദ്രത്തിലെ ഫാ. ജോൺ ജേക്കബ് ആരാധന നയിച്ചു. 90 വിദ്യാർഥികൾ പരിപാടിയിൽ പങ്കെടുത്തു. അജപാലന -വിദ്യാഭ്യാസ ശുശ്രൂഷ സമിതി പ്രതിനിധികൾ കൺവീനർമാർ വിദ്യാഭ്യാസ ഫെറോന ആനിമേറ്റർ എന്നിവർ സന്നിഹിതരായിരുന്നു.

