അഞ്ചുതെങ്ങ്: അഞ്ചുതെങ്ങ് ഫെറോനയിൽ കുടുംബ ശുശ്രൂഷ സമിതി കൗമാരകാർക്കായി റിമോട്ട് പ്രിപ്പറേഷൻ കോഴ്സ് സംഘടിപ്പിച്ചു. അഞ്ചുതെങ്ങ് കമ്മ്യൂണിറ്റി ഹാളിൽ വച്ച് നടന്ന പരിപാടി ഫെറോന വികാരി ഫാ. ഡേവിഡ്സൺ ഉദ്ഘാടനം ചെയ്തു. കുടുംബ ശുശ്രൂഷ ഫെറോന കോഡിറ്റർ ഫാ. മരിയ ഡിക്ടർ അദ്ധ്യക്ഷത വഹിച്ചു. കൗമാരകാർക്ക് അവരുടെ ജീവിതവിളി കണ്ടെത്താൻ സഹായിക്കുകയെന്ന ലക്ഷ്യത്തോടെ സംഘടിപ്പിച്ച ക്ലാസുകൾക്ക് സിസ്റ്റർ സുനിത റൂബി നേതൃത്വം നൽകി. സിസ്റ്റർ ജെൻസി സ്വാഗതവും സിസ്റ്റർ തെരേസ കൃതജ്ഞതയും പറഞ്ഞു.
