ആഴാകുളം: കോവളം ഫൊറോനയിൽ പാർലമെന്റംഗങ്ങൾ ശിശുദിനം ആഘോഷിച്ചു. ആഴകുളം ഫൊറോന സെന്ററിൽ വച്ചുനടന്ന ആഘോഷ പരിപാടികൾ അതിരൂപത സാമൂഹ്യ ശുശ്രൂഷ ഡയറക്ടർ ഫാ. ആഷ് ലിൻ ജോസ് ഉദ്ഘാടനം ചെയ്തു. ഫൊറോന കോഡിനേറ്റർ ഫാ. ഡാർവിൻ പീറ്റർ അധ്യക്ഷത വഹിച്ചു. ആഷ് ലി, റോബിൽ എന്നിവർ സംസാരിച്ചു.
ദിനാഘോഷവുമായി ബന്ധപ്പെട്ട് പുതിയ തലമുറയ്ക്ക് ജവഹർലാൽ നെഹറുവിനെ കൂടുതൽ അറിയുവാൻ സഹായകരമാകുന്ന ക്വിസ് മത്സരം നടത്തി. തുടർന്ന് കാരുണ്യ ഭവൻ വൃദ്ധമന്ദിരം സന്ദർശിച്ച് അന്തേവാസികൾക്കാവശ്യമായ വസ്തുക്കൾ കുട്ടികൾ വിതരണം ചെയ്യുകയും വിവിധ കലാപരിപാടികൾ അവതരിപ്പിക്കുകയും ചെയ്തു.