തുത്തൂർ: ചൈൽഡ് പാർലമെന്റ് കുട്ടികൾക്കായി ത്രിദിന സമ്മർ ക്യാമ്പ് മെയ് 12,13,14 തീയതികളായി തുത്തൂർ ഫെറോനയിൽ നടന്നു. ഇൻസ്പെക്ടർ ജാനകി സമ്മർ ക്യാമ്പ് ഉദ്ഘാടനം ചെയ്തു. സ്വയം അവബോധം, മാനസികാരോഗ്യം, ഗുഡ് ട്ച്ച് – ബാഡ് ടച്ച് എന്നീ വിഷയങ്ങളിൽ സ്റ്റെല്ല സുരേയു ക്ലാസ്സ് നയിച്ചു. ലഹരിക്കെതിരെയുള്ള ബോധവത്ക്കരണ ക്ലസിന് അതിരൂപത സാമൂഹ്യ ശുശ്രൂഷ കോഡിനേറ്റർ എബി നേതൃത്വം നൽകി.
ചൈൽഡ് പാർലമെന്റ് ലക്ഷ്യങ്ങളെയും ദർശനങ്ങളെയും കുറിച്ച് രണ്ടാം ദിനത്തിൽ ചൈൽഡ് പാർലമെന്റ് കോഡിനേറ്റർ കുമാരി ശാലു വിവരിക്കുകയും ജീവിതത്തിൽ നാം ആർജിക്കേണ്ട കഴിവുകളെകുറിച്ച് വിശദീകരിക്കുകയും ചെയ്തു. ജീവിതത്തിൽ നാം ഉയർത്തിപ്പിടിക്കേണ്ട മൂല്യങ്ങളെക്കുറിച്ചും അതു പരിശീലിക്കേണ്ടതിന്റെ അവശ്യകതകളെക്കുറിച്ചും നടന്ന ക്ലാസിന് വള്ളവിള ഇടവക വികാരി ഫാ. ടോമി തോമസ് മൂന്നാം ദിനത്തിൽ നേതൃത്വം നൽകി. ‘നേതൃത്വ വികസനവും ജീവിത നൈപുണ്യ വികസനവും’ എന്നതിനെ ആസ്പദമാക്കി നടന്ന ശില്പശാലക്ക് ഡോ. ശോഭ, ഡോ. അനിത, ഡോ. ലൂസി എന്നിവർ നേതൃത്വം നല്കി. കൂടാതെ കരിയർ ഗൈഡൻസ്, ഫയർ & റെസ്ക്യു, പ്രഥമ ശുശ്രൂഷ എന്നിവയിലും ശില്പശാലകൾ നടന്നു.