കൊച്ചുവേളി: വലിയതുറ ഫെറോനയിലെ ബിസിസി ലീഡേഴ്സ് സംഗമം 2025 മേയ് 17 ശനിയാഴ്ച കൊച്ചുവേളി കമ്മ്യൂണിറ്റി ഹാളിൽ വച്ചുനടന്നു. ഫെറോന സെക്രട്ടറി ജോബോയ് സ്വാഗതമേകി. ഫെറോന ബിസിസി കോഡിനേറ്റർ ഫാ. ടോണി ഹാംലേറ്റ് സംഗമം ഉദ്ഘാടനം ചെയ്തു. ഭൂമിയിൽ ചെയ്യുന്ന നന്മകൾക്കുള്ള പ്രതിഫലം സ്വർഗത്തിലാണെന്നും, ഓരോ ബിസിസി ഭാരവാഹികളും തങ്ങളുടെ ഉത്തരവാദിത്തങ്ങൾ നന്മയോടെ നിറവേറ്റണമെന്നും അദ്ദേഹം തന്റെ സന്ദേശത്തിൽ പറഞ്ഞു. ബിസിസി ലീഡേഴ്സിന്റെ ഉത്തരവാദിത്തങ്ങളെകുറിച്ച് അജിത്ത് പെരേര ക്ലാസ്സ് നയിച്ചു. സംഗമത്തിൽ 155 ബിസിസി ഭാരവാഹികൾ പങ്കെടുത്തു.