പേട്ട: പേട്ട ഫൊറോനായിലെ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി ഫൊറോനാ കുടുംബ ശുശ്രൂഷ സമിതി യുവകുടുംബങ്ങളുടെ സംഗമം നടത്തി. പ്രസ്തുത സംഗമത്തിൽ വലിയ കുടുംബങ്ങളെ ആദരിച്ചു. കുമാരപുരം പത്താം പിയൂസ് ദൈവാലയത്തിൽ ഏപ്രിൽ ആറിന് നടന്ന സംഗമം കുടുംബ ശുശ്രൂഷ ഡയറക്ടർ ഫാ. റിച്ചാർഡ് സക്കറിയ ഉദ്ഘാടനം ചെയ്തു. കുമാരപുരം ഇടവക കുടുംബശുശ്രൂശ കൺവീനർ ഡോ. റോബർട്ട് ആന്റണി സ്വാഗതം പറഞ്ഞു. വൈദിക കോഡിനേറ്റർ ഫാ. പ്രമോദ് വിഷയാവതരണം നടത്തി. ഇടവക വികാരി ഫാ. റോഡ്രിക് കുട്ടി വലിയ കുടുംബങ്ങളെ ആദരിച്ചു. ‘ചിരിക്കാം ചിന്തിക്കാം’ എന്ന പേരിൽ യുവകുടുംബങ്ങൾക്കായി ഫാ. പ്രദീപ് OCD ക്ലാസ്സ് നയിച്ചു. കുടുംബ സംഗമത്തിന് മുമ്പായി നടന്ന ദിവ്യബലിക്കുശേഷം കുമാരപുരം ഇടവകയിലെ കുട്ടികൾക്കായി ലിറ്റ്‌ലവേ രൂപീകരണവും നടന്നു. പേട്ട, കുമാരപുരം ഇടവകകളുടെ കലാപരിപാടികൾ അരങ്ങേറി. സ്നേഹവിരുന്നോടെ കുടുംബ സംഗമം സമാപിച്ചു.