കോവളം: കെ.സി.വൈ.എം കോവളം ഫെറോനയുടെ നേതൃത്വത്തിൽ പരിഹാര കുരിശിന്റെ വഴി നടത്തി. മാർച്ച് 30 ഞായറാഴ്ച നടന്ന കുരിശിന്റെ വഴി പുന്നമൂട് വിശുദ്ധ സെബസ്ത്യാനോസ് ദൈവാലയത്തിൽ നിന്നുമാരംഭിച്ച് പെരിങ്ങമല വിശുദ്ധ മിഖായേൽ ദൈവാലയത്തിൽ അവസാനിച്ചു. കുരിശിന്റെ വഴിക്ക് നെല്ലിയോട് ഇടവക വികാരിയും, രൂപത മീഡിയ കമ്മീഷൻ ഡയറക്ടറുമായ ഫാ. വിജിൽ ജോർജ്ജും, പൂന്തുറ സഹവികാരിയും, പൂന്തുറ KCYM യൂണിറ്റ് ഡയറക്ടറുമായ ഫാ. സിൽവദാസും നേതൃത്വം നൽകി. പ്രോഗ്രാം കോഡിനേറ്ററും ജോയിൻ സെക്രട്ടറിയുമായ മനുമോഹൻ, ഫറോനാ സെക്രട്ടറി അനുജ രാജൻ, വൈസ് പ്രസിഡന്റ് ദിവ്യ, ജോയിൻ ട്രഷറർ മിഥുൻ, കൗൺസിലർ റ്റിരൻ, വൈസ് പ്രസിഡന്റ് ജൂലിയൻ പി എന്നിവരുടെ നേതൃത്വത്തിൽ 150 ഓളം യുവജനങ്ങൾ പങ്കെടുത്തു.