ചാവടി : പുല്ലുവിള ഫൊറോന സാമൂഹ്യ ശുശ്രൂഷ സമിതിയുടെ നേതൃത്വത്തിൽ ഭിന്നശേഷികാർക്കായി മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. പുല്ലവിള ഫെറോന ESP യുടെ നേതൃത്വത്തിൽ ആരോഗ്യകാര്യ കമ്മീഷനുമായി കൈകോർത്തുകൊണ്ട് സാമൂഹ്യ സുരക്ഷ മിഷൻ്റെ സഹായത്തോടെയാണ് പരിപാടി നടത്തിയത്. എട്ട് ഡോക്ടേഴ്സും സാമൂഹ്യ സുരക്ഷാ മിഷനിലെ കോ-ഓർഡിനേറ്റർ ആനന്ദിന്റെ നേതൃത്വത്തിലുള്ള ഒൻപതംഗങ്ങളുമാണ് മെഡിക്കൽ ക്യാമ്പിന് നേതൃത്വം നൽകിയത്.
മെഡിക്കൽ സർട്ടിഫിക്കറ്റ് ഇല്ലാത്ത ഭിന്നശേഷി അംഗങ്ങൾക്ക് പുതുതായി മെഡിക്കൽ സർട്ടിഫിക്കറ്റ് എടുക്കുന്നതിനും, മെഡിക്കൽ സർട്ടിഫിക്കറ്റ് പുതുക്കുന്നതിനും, ഭിന്നശേഷി അംഗങ്ങൾക്കായുള്ള കേന്ദ്രസർക്കാരിൻെ UD ID കാർഡ് എടുക്കുന്നതിനുമുള്ള സൗകര്യം ക്യാമ്പിൽ ഒരുക്കി. അതിൻപ്രകാരം 33പേർക്ക് സർട്ടിഫിക്കറ്റ് പുതുക്കുന്നതിനും, 3പേർക്ക് പുതിയ മെഡിക്കൽ സർട്ടിഫിക്കറ്റ് എടുക്കുന്നതിനും, 3പേർക്ക് UD ID കാർഡ് എടുക്കുന്നതിനും സാധിച്ചു. മദർ തെരേസ ഡേ കെയർ സെന്റർ പ്രിൻസിപ്പൽ സിസ്റ്റർ ശാന്തി, അധ്യാപകർ, ആനിമേറ്റർ വളർമതി, ശ്രുതി എന്നിവർ സന്നിഹിതരായിരുന്നു.