കോവളം: കോവളം ഫൊറോനാ സാമൂഹ്യ ശുശ്രൂഷ സമിതിയും, സ്വയംസഹായ സംഘങ്ങളും സംയുക്തമായി വനിതാദിനം ആചരിച്ചു. ഇതിന്റെ ഭാഗമായി സമൂഹത്തിൽ ഏറ്റവും കൂടുതൽ മാരകമായി കുടുംബങ്ങളെയും യുവതലമുറയേയും കാർന്നു തിന്നുന്ന ലഹരിക്കെതിരെ കോവളം ജംഗ്ഷനിൽ നിന്ന് ആഴക്കുളം ദേവാലയം വരെ വാക്കത്തോൺ സംഘടിപ്പിച്ചു. കോവളം ഫൊറോന അസിസ്റ്റന്റ് കോഡിനേറ്റർ ഫാ. സിൽവ ദാസൻ ഉദ്ഘാടനം ചെയ്ത യോഗത്തിൽ തിരുവനന്തപുരം അതിരൂപത സാമൂഹ്യ ശുശ്രൂഷ ഡയറക്ടർ ഫാ. ആഷ്ലിൻ ജോസ് മുഖ്യപ്രഭാഷണം നടത്തി. കോവളം പോലീസ് സ്റ്റേഷനിലെ സബ്ബ് ഇൻസ്പെക്ടർ ഷിബുനാഥൻ ലഹരി വിരുദ്ധ സന്ദേശം നൽകി. കോട്ടപ്പുറം കൗൺസിലർ പനിയടിമ, ഫാ. യൂജിൻ ബ്രിട്ടോ, ഫൊറോന റീജണൽ ആനിമേറ്റർ തങ്കം, ഫൊറോന ഇൻ ചാർജ്ജ് ശാലു എന്നിവർ സംസാരിച്ചു. വനിതാ പുരസ്കാരം വത്സമ്മയ്ക്ക് സമ്മാനിച്ചു.