വെള്ളലുമ്പ്: പുല്ലുവിള ഫെറോന ബിസിസി കമ്മിഷന്റെ നേതൃത്വത്തിൽ ഫൊറോനാ ബിസിസി സമിതിക്കും റിസോഴ്സ് ടീം അംഗങ്ങൾക്കുമായി പഠന ശിബിരം സംഘടിപ്പിച്ചു. “വിശുദ്ധ കൊച്ചുത്രേസ്യയുടെ കരം പിടിച്ച് നമുക്കും പ്രത്യാശയുടെ തീർത്ഥാടകരാകാം” എന്ന വിഷയത്തെ ആസ്പദമാക്കി നടന്ന പഠന ശിബിരത്തിന് ഫാ. തിയോഡേഷ്യസ് ഡിക്രൂസ് നേതൃത്വം നല്കി. നമ്മെ തളർത്തുന്ന അടിമത്വത്തിന്റെയും അന്ധകാരത്തിന്റെയും അനുഭവങ്ങളിൽ നിന്നുള്ള മോചനമാണ് ജൂബിലി ആഘോഷത്തിന്റെ ലക്ഷ്യമെന്നും പ്രാദേശിക തലത്തിലും ആത്മീയതലത്തിലും നാം കടന്നുപോകുന്ന അന്ധകാരത്തിന്റെയും അടിമത്വത്തിന്റെയും വെല്ലുവിളികളെ ജൂബിലി പ്രവർത്തനങ്ങളിലൂടെ തരണം ചെയ്ത് പ്രത്യാശയോടെ മുന്നേറണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു.
ക്ലാസ്സിൽ വീഡിയോ അവതരണവും ഗ്രൂപ്പ ചർച്ചകളും സംഘടിപ്പിച്ചത് ജൂബിലി ആചരണം അർഥവത്താക്കുന്നതിന് അംഗങ്ങൾക്ക് സഹായകരമായി. വെള്ളലുമ്പ് ഇടവക ഇൻ ചാർജ്ജ് ഫാ. ബാബുരാജ്, ഫൊറോന അനിമേറ്റർ ശ്രീമതി സുശീല ജോ, റിസോഴ്സ് ടീം സെക്രട്ടറി ശ്രീമതി ക്ലമൻസി ഗിൽബർട്ട് എന്നിവർ സംസാരിച്ചു.