പുന്നയ്ക്കാമുഗൾ: തിരുവനന്തപുരം അതിരൂപത സാമൂഹ്യ ശുശ്രൂഷ (TSSS) പാളയം ഫൊറോന മദ്യം പരിസ്ഥിതി കമ്മീഷന്റെ നേതൃത്വത്തിൽ മാതാപിതാക്കൾക്കും കുട്ടികൾക്കുമായി ലഹരി വിരുദ്ധ ബോധവൽക്കരണ ക്ലാസുകൾ പുന്നയ്ക്കാമുഗൾ ഇടവകയിൽ സംഘടിപ്പിച്ചു. മദ്യം പരിസ്ഥിതി കമ്മീഷൻ കോഡിനേറ്റർ ശ്രീമാൻ എബി മാത്യു അധ്യക്ഷനായ യോഗത്തിൽ ഇടവക വികാരി ഫാ.തോമസ് തടത്തിൽ ഉദ്ഘാടനം ചെയ്തു. തുടർന്ന് മാതാപിതാക്കൾക്കായി പോസിറ്റീവ് പാരന്റിംഗ് വർക്ക്ഷോപ് ഫോർത്ത് ഫൗണ്ടേഷൻ റിസോഴ്സ് പേഴ്സൺ ശ്രീമതി ബിനു മേരിയുടെ നേതൃത്വത്തിൽ നടന്നു. കുട്ടികൾക്കായി സ്റ്റുഡൻസ് എംപൗവർമെന്റ് പ്രോഗ്രാം കുമാരി ഐശ്വര്യ നടത്തി. പ്രസ്തുത ക്ലാസ്സിൽ റീജിയണൽ ആനിമേറ്റർ ശ്രീമതി റീന ആന്റണി ഇടവക സാമൂഹ്യ ശുശ്രൂഷ കൺവീനർ നിഷ എക്സിക്യൂട്ടീവ് അംഗങ്ങൾ എന്നിവരെ കൂടാതെ മാതാപിതാക്കളും കുട്ടികളുമായി 73പേർ പങ്കെടുത്തു.