മുരുക്കുംപുഴ: സാമൂഹ്യ ശുശ്രൂഷയുടെ നേതൃത്വത്തിൽ കഴക്കൂട്ടം ഫൊറോനയിൽ പ്രവാസി ദിനാചരണവും ക്രിസ്തുമസ് ആഘോഷവും സംഘടിപ്പിച്ചു. മുരുക്കുംപുഴ ഇടവകയിൽ നടന്ന പരിപാടിയിൽ ഫാ. ജോർജ്ജ് ഗോമസ് അധ്യക്ഷത വഹിച്ചു. അതിരൂപത സാമൂഹ്യ ശുശ്രൂഷ ഡയറക്ടർ ഫാ. ആഷ്ലിൻ ജോസ് ഉദ്ഘാടനം നിർവഹിച്ചു. ഫാ. ജോസഫ് ബാസ്റ്റിൻ ആശംസകളർപ്പിച്ച് സംസാരിച്ചു.
ദിനാചരണത്തോടനുബന്ധിച്ച് വിവിധ കലാ കായിക പരിപാടികളും, ക്രിസ്തുമസ് വിപണനമേളയും ഒരുക്കി. വിവിധങ്ങളായ ഭക്ഷണ പാനീയങ്ങളും നിത്യോപയോഗ സാധനങ്ങളും മേളയിൽ വിറ്റഴിച്ചു. വിപണന മേളയിൽ ലക്കി ടിപ്പൊരുക്കിയത് കൂടുതൽപേരെ ആകർഷിച്ചു. ഇടവകാംഗം ബോബന്റെ സഹായത്താൽ വിവിധ മതസ്ഥരായ 50 പേർക്ക് ഫുഡ് കിറ്റുകൾ വിതരണം ചെയ്തു.