പുല്ലുവിള: പുല്ലുവിള ഫൊറോന വിദ്യാഭ്യാസ ശുശ്രൂഷ സമിതിയുടെ ആഭിമുഖ്യത്തിൽ UP, HS, HSS, Degree, PG എന്നീ വിഭാഗങ്ങളിലായി QUIZOZPEDIA- 2024 എന്ന പേരിൽ ക്വിസ് മത്സരം നടത്തി. നവംബർ 9 ശനിയാഴ്ച കരുംങ്കുളം ഇടവകയിൽ വച്ച് നടന്ന മത്സരത്തിൽ ഫൊറോനയിലെ 12 ഇടവകകളിൽ നിന്നുള്ള കുട്ടികൾ പങ്കെടുത്തു. അതിരൂപത മീഡിയ കമ്മീഷൻ ഡയറക്ടർ ഫാ. വിജിൽ ജോർജ്ജ് ക്വിസ് മാസ്റ്ററായിരുന്ന മത്സരത്തിൽ ഓരോ ഇടവകയിൽ നിന്നും 5 പേരടങ്ങുന്ന ഒരോ ടീമാണ് മത്സരത്തിൽ പങ്കെടുത്തത്.
പുല്ലുവിള ഇടവക ഒന്നാം സ്ഥാനവും, പുതിയതുറ ഇടവക രണ്ടാം സ്ഥാനവും, ലൂർദ്പുരം ഇടവക മൂന്നാം സ്ഥാനവും കരസ്ഥമാക്കി. ഒന്നാം സമ്മാനം 5000 രൂപ & എവറോളിംഗ് ട്രോഫി, രണ്ടാം സമ്മാനം 3000 രൂപ & എവറോളിംഗ് ട്രോഫി, മൂന്നാം സമ്മാനം 2000 രൂപ & എവറോളിംഗ് ട്രോഫി, പങ്കെടുത്ത മറ്റുടീമുകൾക്ക് 1000 രൂപ പ്രോത്സാഹന സമ്മാനം എന്നിവ ഫൊറോന വികാരി ഫാ. ഡൈസൺ വിതരണം ചെയ്തു. ഫൊറോന വിദ്യാഭ്യാസ കോഡിനേറ്റർ ഫാ. പ്രദീപ് ജോസഫ്, ഫെറോനയിലെ സമിതി അംഗങ്ങൾ എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.