പുതുക്കുറിച്ചി: സ്ത്രീകളുടെ സ്വയം തൊഴിലും സ്വയം പര്യാപ്തതയും ലക്ഷ്യംവച്ച് ഫൊറോന സാമൂഹ്യ ശുശ്രൂഷ നടപ്പിലാക്കിയ തയ്യൽ പരിശീലനം ലക്ഷ്യപ്രാപ്തി കൈവരിച്ചു. തയ്യൽ ക്ലാസിൽ പങ്കെടുത്ത് പരിശീലനം പൂർത്തിയാക്കിയവർക്ക് പള്ളിത്തുറ ഇടവകയിൽ വച്ചുനടന്ന ചടങ്ങിൽ സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു. കൂടാതെ ഇവരെ തയ്യൽതൊഴിലാളി ക്ഷേമനിധി ബോർഡിൽ അംഗങ്ങളാക്കി അംഗ്വത്വ കാർഡിന്റെ വിതരണവും നടത്തി.
സ്ത്രീശാക്തീകരണത്തിന് മാതൃകയായിത്തീർന്ന പ്രസ്തുത ചടങ്ങുകൾക്ക് സാമൂഹ്യ ശുശ്രൂഷ ഫൊറോന കോ-ഓർഡിനേറ്റർ ഫാ. പോൾ ജി അധ്യക്ഷത വഹിച്ചു. ഫാ. ബിനു അലക്സ് സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു. ക്ഷേമനിധി അംഗത്വത്തെ കുറിച്ചുള്ള ബോധവത്കരണ ക്ലാസിന് സ്റ്റേറ്റ് ലെവൽ കോഡിനേറ്റർ ശ്രീ. ശിവദാസൻ മേനോൻ നേതൃത്വം നല്കി. KLM അതിരൂപത കോ-ഓർഡിനേറ്റർ ശ്രീ. എബി ആശംസകൾ നേർന്നു പള്ളിത്തുറ സാമൂഹ്യ ശുശ്രൂഷ സെക്രട്ടറി എഫ്. എം. ക്രിസ്റ്റൽ സ്വാഗതവും ഫൊറോന ആനിമേറ്റർ പ്രീജ രാജൻ നന്ദിയും നേർന്നു.