കുമാരപുരം: ലഹരിമുക്ത ബോധവൽക്കരണത്തോടനുബന്ധിച്ച് പേട്ട ഫൊറോന സാമൂഹ്യ ശുശ്രൂഷ സമിതി സംഘടിപ്പിച്ച വാക്കത്തോൺ പരിപാടി കുമാരപുരം വിശുദ്ധ പത്താം പിയൂസ് ദേവാലയത്തിൽ നിന്നും ആരംഭിച്ച് മെഡിക്കൽ കോളേജ് പോലീസ് സ്റ്റേഷനിൽ സമാപന സമ്മേളനത്തോടെ അവസാനിച്ചു. അതിരൂപതാ സാമൂഹ്യ ശുശ്രൂഷ സമിതി ഡയറക്ടർ ഫാ. ആഷ്ലിൻ ജോസ്, ഫൊറോന വികാരി ഫാ. റോബിൻസൺ മെഡിക്കൽ കോളേജ് സി ഐ ഷാഫി, എസ് ഐ ഷാജഹാൻ കുമാരപുരം പത്താം പിയുസ് ദേവാലയത്തിലെ ഇടവക വികാരി ഫാ. റോഡ്രിക്സ്കുട്ടി, കോഡിനേറ്റർ ഫാ. പോൾ പഴങ്ങാട്ട്, അജപാലന ശുശ്രൂഷ ഡയറക്ടർ ഫാ. ഷാജു വില്യം, സാമൂഹ്യ ശുശ്രൂഷ സമിതി ട്രഷറർ ബിനോയ് മൈക്കിൾ, കൺവീനർ ശ്രീ. ഹ്യൂബർട്ട്, മറ്റ് ഇടവക സെക്രട്ടറിമാർ, എസ് എച്ച് ജി, ചൈൽഡ് പാർലമെന്റ്, പ്രവാസി സമിതി, വയോജന ഫോറം അംഗങ്ങൾ, വിവിധ ഇടവക ജനങ്ങൾ പ്രസ്തുത പരിപാടിയിൽ പങ്കെടുത്തു. കൂടാതെ കുട്ടികൾ നടത്തിയ ലഹരി വിരുദ്ധ ബോധവൽക്കരണ സന്ദേശം നൽകിയ ഫ്ലാഷ് മോബും, ബോധവൽക്കരണ ഡാൻസും മുട്ടട ആരോഗ്യവകുപ്പ് മന്ത്രിയുടെയും, കുമാരപുരം പാർലമെന്റ് സ്പീക്കർ ക്രിസ്റ്റീന ഐൻസ്റ്റീന്റെയും സന്ദേശവും പ്രസ്തുത പരിപാടിക്ക് മിഴിവേകി.