പൂവാർ: തിരുവനന്തപുരം അതിരൂപതയിലെ പുല്ലുവിള ഫൊറോനയിൽ അൽമായ ദിനം സമുചിതമായി ആചരിച്ചു. ദിനാചരണത്തോടനുബന്ധിച്ച് ജൂൺ 22 ശനിയാഴ്ച പൂവാറിൽ വച്ചുനടന്ന സമ്മേളനത്തിൽ ഫൊറോന കോ-ഓർഡിനേറ്റർ ഫാ. ഫാ. സ്റ്റാലിൻ ടോം അധ്യക്ഷത വഹിച്ചു. ഫൊറോന വികാരി ഫാ. ഡൈസൺ സമ്മേളനം ഉദ്ഘാടനം ചെയ്തു. അതിരൂപത അൽമായ ശുശ്രൂഷ ഡയറക്ടർ ഫാ. മൈക്കിൾ തോമസ് അൽമായ ശാക്തീകരണം ലക്ഷ്യംവച്ച് നടന്ന ക്ലാസിന് നേതൃത്വം നൽ കി. അൽമായർ സകല മേഖലകളിലും നേതൃനിരയിൽ വരണമെന്നും അവർ ഭൂമിയുടെ ഉപ്പും ലോകത്തിന്റെ പ്രകാശവുമായി മാറേണ്ടവരാണെന്നും ഫാ. മൈക്കിൾ തോമസ് പറഞ്ഞു. ഫോറോനയിലെ വിവിധ ഇടവകകളിൽ നിന്നായി ഇരുന്നൂറോളം പേർ പരിപാടിയിൽ പങ്കെടുത്തു. അതിരൂപത തലത്തിൽ “നാം സോദരർ” എന്ന ചാക്രിക ലേഖനത്തെ ആസ്പദമാക്കി നടത്തിയ മത്സര പരീക്ഷയിൽ രണ്ടും മൂന്നും സ്ഥാനം കരസ്ഥമാക്കിയ ഫൊറോന അംഗങ്ങളെ സമ്മേളനത്തിൽ ആദരിച്ചു.