മെത്രാഭിഷേകത്തിൻ്റെ ആദ്യ വാർഷികത്തിനു ഒരു ദിവസം മുൻപ് അഭിവന്ദ്യ തോമസ് നെറ്റോ പിതാവിന് ആശംസകളും അഭിനന്ദനങ്ങളും അറിയിച്ച് വൈദിക സെനറ്റും, അതിരൂപത പാസ്റ്ററൽ കൗൺസിലും. പിതാവിനൊപ്പം പ്രവർത്തിച്ച നല്ല ദിവസങ്ങളെ ഓർമ്മയിൽ നിന്നെടുത്തു , വൈദിക സെനറ്റിൻ്റെ പിന്തുണ വാഗ്ദാനം ചെയ്തു സെനറ്റ് സെക്രട്ടറി ലെനിൻ ഫെർണാണ്ടസ് അച്ചൻ ആശംസകൾ അറിയിച്ചു.
അതിരൂപതയുടെ അദ്ധ്യാത്മികവും ഭൗതികവുമായ വളർച്ചയ്ക്ക് വേണ്ടി ഈ ചുരുങ്ങിയ കാലഘട്ടത്തിൽ നിരവധി തീരുമാനങ്ങൾ എടുക്കാൻ അദ്ദേഹത്തിനു സാധിച്ചുവെന്ന് സഹായ മെത്രാൻ കൈസ്തുദാസ് പിതാവ് പറഞ്ഞു ഉപഹാരം നൽകുകയും ചെയ്തു. ഏറെ സംഘർഷഭരിതമായ കാലഘട്ടത്തിൽ സഭയെ സ്തുത്യർഹമായി നയിച്ചത് ദൈവികമായ ഇടപെടലായി കരുതുന്നെന്ന് അതിരൂപത പാസ്റ്ററൽ കൗൺസിൽ വൈസ് പ്രസിഡൻ്റ് ശ്രീ. ബർബി പറഞ്ഞു.
വലിയ ഉത്കണ്ഠകൾ ഇല്ലാതെയാണ് ഞാനീ കഴിഞ്ഞ ദിവസങ്ങളിൽ ജീവിച്ചത്, കാരണം എൻറെ പിന്നിൽ ദൈവം ഉണ്ടായിരുന്നു, സഹ വൈദികർ ഉണ്ടായിരുന്നു, നിരവധി പേരുടെ പ്രാർത്ഥന ഉണ്ടായിരുന്നു വെന്നും മറുപടി പ്രസംഗത്തിൽ അഭിവന്ദ്യ തോമസ് നെറ്റോ പിതാവ് പറഞ്ഞു.