16-ാമത് മെത്രാന്‍ സിനഡിന്‍റെ ഭാഗമായി അതിരൂപതയില്‍ കുടുംബങ്ങളിലെ സിനഡിന് തുടക്കമായി. സഭയുടെ കൂട്ടായ യാത്രയെ കുറിക്കുന്ന “സിനഡാലിറ്റി” തന്നെ വിഷയമാകുന്ന ഈ സിനഡിന്‍റെ ഏറ്റവും കൂടുതല്‍ പേര്‍ പങ്കെടുക്കുന്ന കുടുംബ സിനഡാണ് കഴിഞ്ഞ രണ്ടാഴ്ചകളായി നടന്നുവരുന്നത്. ഇടവക വികാരിയുടെ നിര്‍ദ്ദേശങ്ങളുടെ അടിസ്ഥാനത്തില്‍ ഭവനങ്ങളിലെ കൂട്ടായ്മകളില്‍ എല്ലാ കുടുംബാംഗങ്ങളും ഒരുമിച്ചു കൂടി കൂട്ടായ്മ, പങ്കാളിത്തം, പ്രേഷിതത്വം എന്നീ മൂന്ന് വിഷയങ്ങളെ അടിസ്ഥാനമാക്കി പ്രാര്‍ത്ഥനയും വിചിന്തനവും നടത്തുകയാണ്. മൂന്ന് ദിവസങ്ങളിലായി നടക്കുന്ന കുടുംബ സിനഡിന്‍റെ തയ്യാറെടുപ്പുകള്‍ക്കായി കുടുംബ ശുശ്രൂഷയുടെ നേതൃത്വത്തില്‍ സിനഡ് സഹായി പുറത്തിറക്കിയിരുന്നു.
കുടുംബസിനഡിനെത്തുടര്‍ന്ന് ഫെബ്രുവരി – മാര്‍ച്ച് മാസങ്ങളിലായി ബി.സി.സി. സിനഡും നടക്കും. അതിരൂപതയിലെ മൊത്തം 2231 ബി.സി.സി. യൂണിറ്റുകളും സിനഡ് ഒരുക്ക രേഖകള്‍ ചര്‍ച്ചയ്ക്കെടുക്കുകയും നവീകരണ പ്രവര്‍ത്തനങ്ങള്‍ക്കു തുടക്കമിടുകയും ചെയ്യും. സിനഡ് പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ബി.സി.സി. ശുശ്രൂഷ അതിരൂപതയിലെ 200 ക്യാന്‍സര്‍ രോഗികളെ സഹായിക്കുന്ന പദ്ധതിയും മുന്നോട്ട് വയ്ക്കുന്നുണ്ട്.