കെ. എല്‍. എം. പ്രവര്‍ത്തനങ്ങള്‍ക്ക് ഫണ്ട് സമാഹരണം നടത്തുന്നതിന്‍റെ ഭാഗമായി രൂപതാ സമിതിയുടെ നേതൃത്വത്തില്‍ സ്പോണ്‍സര്‍ വഴി ലക്കി ടിപ്പ് കൂപ്പണ്‍ അടിച്ചു ഇടവക കെ. എല്‍. എം. യൂണിറ്റുകള്‍ക്കും മറ്റ് ഫോറങ്ങള്‍ക്കും 2021 ഒക്ടോബര്‍ മാസം വിതരണം നടത്തി. റ്റി.എസ്. എസ. എസ് ഡയറക്ടര്‍ ഡോ. സാബാസ് ഇഗ്നേഷ്യസ്, കെ. എല്‍. എം രൂപത എക്സിക്യൂട്ടീവ് സെക്രട്ടറി ഫാ. ജോണ്‍ ഡാള്‍, രൂപത കോഡിനേറ്റര്‍ ശ്രീമതി അന്നറീറ്റ രൂപത സമിതി അംഗങ്ങള്‍ എന്നിവരുടെ നേതൃത്വത്തില്‍ 1/1/2022 നറുക്കെടുപ്പ് നടത്തി. ഒന്നാം സമ്മാനം ഒരു പവന്‍ സ്വര്‍ണം കൊല്ലംകോട് കെ. എല്‍.എം. യൂണിറ്റിന് ലഭിച്ചു. ഏകദേശം സമ്മാനങ്ങള്‍ സ്പോണ്‍സര്‍ വഴി കണ്ടെത്തി 8,50,000 രൂപ സമാഹരിക്കാന്‍ സാധിച്ചു. കൂപ്പണ്‍ വില്‍പ്പന നടത്തിയ കെ.എല്‍.എം യൂണിറ്റുകള്‍ക്ക് അവര്‍ വിറ്റ കൂപ്പണിന്‍റെ പകുതി തുക നല്‍കുന്നതാണ്.