പറവൂര്‍: കേരള കാത്തലിക് ടീച്ചേഴ്‌സ് ഗില്‍ഡ് സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായിട്ടുള്ള പൊതുസമ്മേളനം മെയ് 11-ന് എറണാകുളം നോര്‍ത്ത് പറവൂര്‍ ടൗണ്‍ഹാളില്‍ നടന്നു. പറവൂര്‍ ജര്‍മയിന്‍സ് ദൈവാലയത്തിൽ നിന്നാരംഭിച്ച റാലി ഇ.ടി. ടൈസണ്‍ എം.എൽ. എ. ഫ്ലാഗ് ഓഫ് ചെയ്തു.
പൊതുസമ്മേളനം പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ ഉദ്ഘാടനം ചെയ്തു. കെസിബിസി വിദ്യാഭ്യാസ കമ്മീഷന്‍ ചെയര്‍മാന്‍ ബിഷപ് ഡോ. ജോഷ്വാ മാര്‍ ഇഗ്‌നാത്തിയോസ് അനുഗ്രഹ പ്രഭാഷണം നടത്തി. 2023-24 വര്‍ഷത്തെ മാതൃകാപരമായ വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങള്‍ക്കുള്ള എക്സലന്‍സി അവാര്‍ഡ് തിരുവനനന്തപുരം അതിരൂപത കരസ്ഥമാക്കി. അതിരൂപത ആർ. സി സ്കൂൾസ് കോർപ്പറേറ്റ് മാനേജർ റവ. ഡോ. ഡൈസൻ വൈ, ടീച്ചേഴ്സ് ഗിൽഡ് അംഗങ്ങൾ പുരസ്കാരം ഏറ്റുവാങ്ങി.സംസ്ഥാന ഡയറക്ടര്‍ ഫാ.ആന്റണി അറക്കല്‍, ഫാ. സിബിന്‍ കല്ലറക്കല്‍ എന്നിവര്‍ ആശംസകള്‍ നേര്‍ന്നു.