വെള്ളയമ്പലം: അതിരൂപതയിൽ നിന്നും പി.എസ്.സി. വഴി സർക്കാർ ഉദ്യോഗത്തിൽ പ്രവേശിച്ചവരെ വിദ്യാഭ്യാസ – സമൂഹ്യ ശുശ്രൂഷകൾ സംയുക്തമായി ആദരിച്ചു. ഫെബ്രുവരി 18 ഞായറാഴ്ച വെള്ളയമ്പലം റ്റി.എസ്.എസ്.എസ് ഗോള്‍ഡന്‍ ജൂബിലി ബില്‍ഡിംഗിലെ സെന്‍റ് സേവിയേഴ്സ് ഹാളില്‍ വച്ച് നടന്ന സമ്മേളനത്തിൽ സാമൂഹ്യ ശുശ്രൂഷ സമിതി ഡയറക്ടർ ഫാ. ആഷ്ലിൻ ജോസ് സ്വാഗതമേകി. വിദ്യാഭ്യാസ ശുശ്രൂഷ സമിതി ഡയറക്ടർ ഫാ. സജു റോൾഡൻ വിഷയാവതരണം നടത്തി.
പി.എസ്.സി. പരീക്ഷയെഴുതി സർക്കാർ ഉദ്യോഗം ലഭിച്ച ലത്തീൻ സമുദായത്തിലെ മക്കൾ നമ്മുടെതന്നെ വളർന്നു വരുന്ന തലമുറയ്ക്ക് പ്രചോദനവും മാതൃകയുമാണെന്ന് അനുഗ്രഹ പ്രഭാഷണം നടത്തിയ അതിരൂപത മെത്രാപൊലീത്ത തോമസ് ജെ. നെറ്റോ പിതാവ് പറഞ്ഞു. തുടർന്ന് സർക്കാരുദ്യോഗസ്ഥർക്ക് മെമന്റോകൾ നൽകി ആർച്ച്ബിഷപ് ആദരിച്ചു. നിശ്ചിത കാലയളവിൽ സർക്കാർ ഉദ്യോഗത്തിൽ പ്രവേശിച്ച 103 പേരിൽ 63 പേർ ചടങ്ങിൽ പങ്കെടുത്തു.
സര്‍ക്കാര്‍ ജോലി ലഭിച്ച ഡോ. അനു പി. സുന്ദര്‍, ശ്രീ ജോണി സി. ദാസ്, ശ്രീമതി. സുധാ ബെഞ്ചമിന്‍ എന്നിവര്‍ തങ്ങളുടെ അനുഭവങ്ങൾ പങ്കുവച്ചു. പ്രൊഫ. ഐറിസ് കൊയ് ലോ ആശംസകളർപ്പിച്ചു. സാമൂഹ്യ ശുശ്രൂഷ കോഡിനേറ്റര്‍ ലീജ സ്റ്റീഫന്‍ സമ്മേളനത്തിൽ അവതരണവും, വിദ്യാഭ്യാസ കോഡിനേറ്റര്‍ ജൂലി ഡൈനേഷ്യസ് കൃതജ്ഞതയും നല്കി.