പോങ്ങുംമൂട്: രാജ്യത്തിന്റെ അമൂല്യ സമ്പത്തായ കുട്ടികളുടെ വിദ്യാഭ്യാസ, സാമൂഹിക, സാമ്പത്തിക, സാംസ്കാരിക മേഖലകളിൽ മികവ് പുലർത്തുവാനും, അവരുടെ അഭിരുചിക്കനുസരിച്ച് കഴിവു തെളിയിക്കുവാനും അവസരമൊരുക്കുന്ന ചൈൽഡ് പാർലമെന്റ് പോങ്ങുംമൂട് ഇടവകയിൽ രൂപീകരിച്ചു. ഏറെ പ്രത്യേകിച്ച് സാമൂഹിക വിഷയങ്ങളൽ ബോധവാന്മാരാക്കിക്കൊണ്ട് നേതൃത്വശേഷിയിലേക്ക് വരുവാൻ കുട്ടികളെ പ്രോത്സാഹിപ്പിക്കുകയുമാണ് ചൈൽഡ് പാർലമെന്റ് ലക്ഷ്യം വയ്ക്കുന്നത്.
ഇടവക വികാരി ഫാദർ ലോറൻസ് കുലാസ് ഉദ്ഘാടനം ചെയ്ത യോഗത്തിൽ ശ്രീമതി റെജിജോയും സാമൂഹ്യ ശുശ്രൂഷ സമിതി കൺവീനർ ശ്രീമതി മെർലിൻ, വൈസ് പ്രസിഡന്റ് ശ്രീമാൻ ലൂയിസ്ഫെർണാണ്ടസ്, സ്ത്രീകളും കുട്ടികളും കമ്മീഷൻ പ്രതിനിധി ശ്രീ. ആൻസൽ നെപ്പോളിയൻ, മതബോധന ഹെഡ്മാസ്റ്റർ ശ്രീമാൻ ജോയ് എന്നിവർ സന്നിഹിതരായിരുന്നു. ചൈൽഡ് പാർലമെന്റ് വോളണ്ടിയർ ആയി ശ്രീമാൻ ആൻസൽ നെപ്പോളിയൻ ചുമതല ഏറ്റു. കുട്ടികളിൽ നിന്നും മന്ത്രിമാരെ തെരഞ്ഞെടുത്തുകൊണ്ട് എല്ലാ മാസത്തിന്റെയും ആദ്യ ഞായറാഴ്ച വോളണ്ടിയറിന്റെയും മന്ത്രിമാരുടെയും നേതൃത്വത്തിൽ പാർലമെന്റ് കൂടുവാനും തീരുമാനിച്ചു.