റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കാർമൽഗിരിയിൽ ഓൺലൈൻ ബൈബിൾ സർട്ടിഫിക്കറ്റ് കോഴ്സ്. അദ്ഭുതങ്ങളും അടയാളങ്ങളും വിശുദ്ധഗ്രന്ഥത്തിലെ അദ്ഭുതങ്ങളുടെ വ്യാഖ്യാനങ്ങളും അവയുടെ സമകാലിക പ്രസക്തിയെയും പറ്റി വിശദമാക്കുന്ന ആറു വിഷയങ്ങളെ അടിസ്ഥാനമാക്കി ആറു മാസങ്ങളിലായി ആത്മീയ ഗുരുക്കന്മാർ ക്ലാസുകൾ കൈകാര്യം ചെയ്യുന്നു.
അദ്ഭുതങ്ങൾ പഞ്ചഗ്രന്ഥിയിൽ എന്ന വിഷയത്തെ ആസ്പദമാക്കി ജൂലൈ മാസത്തിൽ റവ. ഡോ. സ്റ്റാൻലി മാതിരപ്പിള്ളിയും, അടയാളങ്ങൾ യോഹന്നാന്റെ സുവിശേഷത്തിൽ എന്ന വിഷയത്തെ ആസ്പദമാക്കി ഓഗസ്റ്റ് മാസം റവ. ഡോ. മരിയ മൈക്കിൾ ഫെലിക്സ്, അദ്ഭുതങ്ങളും കേരള സഭയിലെ കരിസ്മാറ്റിക് പ്രസ്ഥാനങ്ങളുമെന്ന വിഷയാടിസ്ഥാനത്തിൽ സെപ്തംബർ മാസം റവ. ഡോ. ജോഷി മയ്യാറ്റിലും, അദ്ഭുതങ്ങൾ അപ്പോസ്തലന്മാരുടെ നടപടി പുസ്തകത്തിലെന്ന വിഷയത്തെ ആസ്പദമാക്കി ഒക്ടോബർ മാസം റവ. ഫാ. സെഫിൻ ഒ.എസ്.ജെ, അദ്ഭുതങ്ങൾ പഴയനിയമ ചരിത്രപുസ്തകങ്ങളിൽ- നവംബർ മാസം റവ. ഡോ. യേശുദാസ് റെമിയാസ്, അദ്ഭുതങ്ങൾ സമാന്തര സുവിശേഷങ്ങളിൽ വിഷയത്തെ ആസ്പതമാക്കി ഡിസംബർ മാസം റവ. ഡോ. ജിയോ മേരി എന്നിവർ ക്ലാസുകൾ നയിക്കുന്നു.
ക്ലാസ്സുകൾ മലയാളഭാഷയിലായിരിക്കും. ക്ലാസ് ആരംഭിക്കുന്നത് 2023 ജൂലൈ 6 വ്യാഴാഴ്ച.
കോഴ്സ് അറ്റൻഡ് ചെയ്യാനാഗ്രഹിക്കുന്നവർ ബന്ധപ്പെടേണ്ട നമ്പർ : 9188773880