അതിരൂപതയിലെ ഇടവകകളിലെ ഉപദേശികൾക്കായി അജപാലന ശുശ്രൂഷ സുവിശേഷവൽക്കരണ കമ്മീഷന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച അർദ്ധദിന സെമിനാർ വെള്ളയമ്പലം ആനിമേഷൻ സെന്ററിൽ നടന്നു. അതിരൂപത സഹായ മെത്രാൻ ഡോ. ക്രിസ്തുദാസ് ആർ പരിപാടിയിൽ സന്ദേശം നൽകി സംസാരിച്ചു.
അജപാലന- ആരാധനക്രമ ശുശ്രൂഷകളിൽ ഉപദേശിമാരുടെ പങ്കാളിത്തം എന്ന വിഷയത്തിൽ ഫാ. ഡേവിഡ്സൻ, തിരുക്കർമ്മങ്ങളിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്ന വിഷയാടിസ്ഥാനത്തിൽ അതിരൂപത അജപാലന ശുശ്രൂഷ ഡയറക്ടർ ഫാ. ഷാജു വില്ല്യം എന്നിവർ ക്ലാസുകൾ നയിച്ചു. രാവിലെ 9:30 മുതൽ ഉച്ചക്ക് 1:30 വരെ നടന്ന സെമിനാറിൽ അതിരൂപതയിലെ 33 ഇടവകകളിൽ നിന്നായി 33 ഉപദേശിമാർ പങ്കെടുത്തു.