വെള്ളയമ്പലം: തിരുവനന്തപുരം അതിരൂപതയിലെ പ്രോ-ലൈഫ് കുടുംബങ്ങളുടെ ആത്മീയ വളർച്ചയും കുഞ്ഞുങ്ങളുടെ ഭാവി ഭദ്രതയും ലക്ഷ്യം വച്ച് കുടുംബപ്രേഷിത ശൂശ്രൂഷ നടപ്പിലാക്കുന്ന മെത്രാപ്പൊലീത്ത നൽകുന്ന മാമോദീസ കർമ്മവും കുഞ്ഞുങ്ങളെ ജീവൻ സമൃദ്ധി പദ്ധതിയിൽ ഉൾപ്പെടുത്തുന്ന പരിപാടിയും ഒക്ടോബർ 18 ബുധനാഴ്ച നടക്കും. പാളയം കത്തീഡ്രലിൽ വച്ച് ഉച്ചയ്ക്ക് 3.30 മണിക്ക് നടക്കുന്ന ചടങ്ങുകൾക്ക് അതിരൂപതാധ്യക്ഷൻ മോസ്റ്റ്. റവ. ഡോ. തോമസ് ജെ. നെറ്റോ പിതാവ് നേതൃത്വം നൽകും.
നാലും അതിന് മുകളിലുള്ള കുഞ്ഞുങ്ങളെയാണ് പ്രോ-ലൈഫ് പദ്ധതിയിൽ ഉൾപ്പെടുത്തുന്നത്. അഭിവന്ദ്യ മെത്രാപൊലീത്തയിൽ നിന്നും മാമോദീസ സ്വീകരിക്കുന്നതിനും ജീവൻ സമൃദ്ധി പദ്ധതിയിൽ കുഞ്ഞുങ്ങളെ ചേർക്കുന്നതിനും ആവശ്യമായ രേഖകളുമായി അതിരൂപത കുടുംബപ്രേഷിത ശുശ്രൂഷ ഓഫീസിൽ രജിസ്റ്റർ ചെയ്യേണ്ടതാണ്. കൂടുതൽ വിവരങ്ങൾക്കും അന്വേഷണങ്ങൾക്കും :93872 96213