വർക്കലയിലെ എസ്. ആർ മെഡിക്കൽ കോളേജിൽ കോവിഡ് ബാധിതരായി ഒബ്സർവേഷനിൽ കഴിയുന്ന 25 ഓളം പൂന്തുറ നിവാസികൾ കഴിഞ്ഞ 5 ദിവസവമായി വസ്ത്രം മാറാനാകാതെ ബുദ്ധിമുട്ട് അനുഭവിക്കുകയായിരുന്നു. ക്വറൻൈൻ കേന്ദ്രത്തിലായിരുന്ന ഇവരെ, ആന്റിജൻ ടെസ്റ്റ് നടത്തി വേഗത്തിൽ ഹോസ്റ്റ്പിറ്റലിലേക്ക് കൊണ്ട് പോയതിനാൽ വീട്ടിൽ നിന്നും വസ്ത്രങ്ങളൊന്നും തന്നെ കരുതിയിരുന്നില്ല.
ഈ വിഷയം ഇന്നലെ ഉച്ചയ്ക്ക് അറിഞ്ഞയുടൻ ഫാദർ ആൻറണി എസ് ബി, ഫെറോന വികാരി ഫാദർ ജോസഫ് ബാസ്കർ അച്ഛനെ ബന്ധപ്പെടുകയും അദ്ദേഹത്തിൻറെ നിർദ്ദേശമനുസരിച്ച് തിരുവനന്തപുരം ലത്തീൻ അതിരൂപത – ടി.എസ്.എസ്.എസി ന്റെ സഹകരണത്തോടെ ആവശ്യമായുള്ള വസ്ത്രങ്ങളുടെയും വ്യക്തികളുടെയും ലിസ്റ്റ് തയ്യാറാക്കി. അതനുസരിച്ച് ഉച്ചയ്ക്ക് തന്നെ.ഫാ.ബിനു അലക്സും, ഫാ.ആൻണി. എസ്.ബിയും , ഫാ. പ്രദീപ് ജോസഫും ചേർന്നു ആറ്റിങ്ങലിലെ സ്വകാര്യ ടെക്സ്റ്റൈൽ സ്ഥാപനത്തിൽ ചെന്ന്, പട്ടികപ്രകാരമുള്ള വസ്ത്രങ്ങൾ വാങ്ങി. വസ്ത്രങ്ങൾ വാങ്ങിയത് കൂടാതെ ഇവർ നേരിട്ട് തന്നെ എത്തി ആവശ്യമായ വസ്ത്രങ്ങൾ മെഡിക്കൽ കോളേജിൽ അന്നേദിവസം വൈകിട്ടോടെ അധികൃതർക്ക് കൈമാറുകയും ചെയ്തു.
ഫാ.ബിനു അലക്സും, ഫാ.ആൻണി. എസ്.ബിയും , ഫാ. പ്രദീപ് ജോസഫും അഞ്ചുതെങ്ങ് ഫെറോനയിലെ പൂത്തുറ, മുങ്ങോട്, അഞ്ചുതെങ്ങ് ഇടവക വികാരിമാർ ആണ്. ഇതിനു വേണ്ട സാമ്പത്തീക സഹായം ടി. എസ്. എസ്. എസ്. നല്‍കുമെന്നും അറിയിച്ചു.