Report By: Neethu, St. Xavier’s college
മതനിന്ദാക്കുറ്റം ആരോപിക്കപ്പെട്ട് ജയിലിൽ കഴിഞ്ഞിരുന്ന പാകിസ്ഥാൻകാരിയായ അസിയ ബീവി, ലോകമെങ്ങുമുള്ള പീഡിപ്പിക്കപ്പെടുന്ന ക്രിസ്ത്യാനികളുടെ ശബ്ദമായിമാറാൻ താൻ ആഗ്രഹിക്കുന്നുവെന്നു പറയുന്ന വീഡിയോ സന്ദേശം പുറത്തുവന്നു. കാനഡയിലാണ് ഇപ്പോൾ അസിയാ. തന്റെ ജയിൽ മോചനത്തിനായി പ്രാർത്ഥിച്ച എല്ലാവർക്കും നന്ദി പറയുന്നുവെന്നും, എല്ലാ ബുദ്ധിമുട്ടുകളിൽ നിന്നും കഷ്ടപ്പാടുകളിൽ നിന്നും തന്നെ കരകയറ്റിയ ദൈവത്തിന് ഹൃദയത്തിന്റെ ഭാഷയിൽ നന്ദി പറയുന്നു എന്നും, ഒരു പുതിയ ജീവിതമാണ് എനിക്ക് ലഭിച്ചതെന്നും അസിയുടെ സന്ദേശത്തിൽ പറയുന്നുണ്ട്.
2010 ജൂലൈയിലാണ് അസിയയുടെ ജീവിതം തകർത്ത സംഭവം നടക്കുന്നത്. ക്രിസ്ത്യൻ യുവതിയായ അസിയ മുസ്ലിങ്ങൾ ഉപയോഗിക്കുന്ന കിണറിൽ നിന്നും വെള്ളം കോരി കുടിച്ചതിനെ തുടർന്ന് മുസ്ലിം സ്ത്രീകളുമായി വാക്കുതർക്കത്തിലേർപ്പെട്ടതിനെത്തുടർന്നുണ്ടായ പകയിൽ, അസിയ പ്രവാചകനെ നിന്ദിച്ചു സംസാരിച്ചു എന്ന കള്ളക്കേസിൽ പെടുത്തിയാണ് അസിയയെ ജയിലിലടച്ചത്.
പ്രാദേശിക കോടതി അസിയയെ വധശിക്ഷയ്ക്കു വിധിക്കുകയും 2010 ൽ
ലാഹോർ ഹൈക്കോടതി വധശിക്ഷ ശരിവയ്ക്കുകയും ചെയ്തിരുന്നു. ഏകദേശം 8 വർഷത്തോളം ജയിൽ കഴിഞ്ഞ അസിയയെ 2018 ലാണ് പാക്കിസ്ഥാൻ കോടതി കുറ്റവിമുക്തയാക്കിയത്. ജയിലിൽ കഴിഞ്ഞിരുന്ന കാലഘട്ടത്തിൽ തന്റെ കുടുംബത്തെക്കുറിച്ച് താൻ ആശങ്കാകുലയായിരുന്നു എന്നും അസിയ പറഞ്ഞു. പീഢിത ക്രിസ്ത്യാനികൾക്കായി ശബ്ദമുയർത്താൻ ഒരുമിച്ച് നിൽക്കണമെന്നും അസിയ ആഹ്വാനം ചെയ്തു. കാനഡയിൽ കഴിഞ്ഞുവരുന്ന യുഎസ് കമ്മീഷന്റെ റിപ്പോർട്ട് അനുസരിച്ച് 2014 മുതൽ 2018 ഡിസംബർ വരെ 184 തവണ മതനിന്ദ നിയമം നടപ്പിലാക്കിയ രാജ്യമാണ് പാകിസ്ഥാൻ.