പരിശുദ്ധ ഫ്രാൻസിസ് പാപ്പയുടെ നിർദ്ദേശപ്രകാരം ലോക യുവജന ദിനാഘോഷങ്ങളുടെ ഉൽഘാടനം നിർവ്വഹിച്ചു. തിരുവനന്തപുരം ലത്തീൻ അതിരൂപത യുവജന സമിതി. 2021 ജനുവരി 23ന് പാളയം സെന്റ്. ജോസഫ് ഹയർ സെക്കൻഡറി സ്കൂൾ ഓഡിറ്റോറിയത്തിൽ നടക്കാനിരിക്കുന്ന അതിരൂപതല യുവജന കൂട്ടായിമയുടെ മഹാസംഗമത്തിന്റെ മുന്നോടിയായിട്ടാണ് വെള്ളയമ്പലം ടി. എസ്. എസ് എസ് ഹാളിൽ യുവജന നേതൃത്വനിരയുടെ സാനിധ്യത്തിൽ ഉൽഘാടന പരിപാടികൾ സംഘടിപ്പിച്ചത്.
നമ്മുടെ ആവേശ പ്രകടനത്തിനു ഒരു മുഖമുണ്ട് അത് യേശുക്രിസ്തുവാണെന്ന വിശുദ്ധ ജോൺ പോൾ രണ്ടാമൻ പാപ്പയുടെ വാക്കുകൾ ഓർമ്മിപ്പിച്ചും, ഈ യുവത്വത്തിലെ പ്രവർത്തനനിരത ലക്ഷ്യം നേടുന്നതിനും അത് പ്രവർത്തികമാക്കുന്നതിനും ഉപയോഗിക്കണമെന്നും തിരുവനന്തപുരം ലത്തീൻ അതിരൂപത അദ്ധ്യക്ഷൻ അഭിവന്ദ്യ സൂസൈ പാക്യം പിതാവ് ഓർമ്മിപ്പിച്ചു അതിരൂപതല യുവജന ദിനാഘോഷം ഉൽഘാടനം ചെയ്ത സംസാരിക്കുകയിരുന്നു പിതാവ്. അതിരൂപത സഹായമെത്രാൻ റൈറ്റ്. റെവ. ഡോ. ക്രിസ്തുദാസ് ആർ യുവജന പ്രതിനിധി കുട്ടയിമയ്ക്ക് ആശംസകൾ നേർന്നുകൊണ്ട് ഫെറോനാ യുവജന പ്രതിനിധികൾക്ക് ദീപം തെളിയിച്ച് നൽക്കുകയും പ്രതിജ്ഞ ചൊല്ലികൊടുക്കുകയും ചെയ്തു.
പ്രസ്തുത സമ്മേളനത്തിൽ അതിരൂപത മിനിസ്ട്രി കോർഡിനേറ്റർ റെവ. ഫാ. തോമസ് നെറ്റോ ഫ്രാൻസിസ് പാപ്പയുടെ ,ക്രിസ്തു ഇന്നും ജീവിക്കുന്നു, എന്ന ചക്രിയ ലേഖനത്തിലെ യുവജന ശുശ്രുഷയിൽ ബൈബിളിലെ വ്യക്തിത്വങ്ങളെ എടുത്ത് പറയുകയും സിനഡാത്മക പ്രവർത്തനങ്ങൾക്ക് യുവജന കൂട്ടായിമയുടെ പങ്കാളിത്വത്തെ ഓർമ്മപ്പെടുത്തുകയും ചെയ്തു, അതിരൂപത യുവജന ഡയറക്ടർ റെവ. ഫാ. സന്തോഷ് കുമാർ ജനുവരി 23നു നടതാനിരിക്കുന്ന യുവജന മഹാസംഗമത്തിനു ഇടവകളിലും ഫെറോനകളിലും ഉള്ള പ്രവർത്തനങ്ങളെ ശക്തിപ്പെടുത്തികൊണ്ട് എല്ലാ യുവജനങ്ങളെയും സംഗമത്തിൽ പങ്കാളികളാക്കുവാൻ നേതൃത്വനിരയിലെ യുവജനങ്ങളെ ആമുഖ പ്രസംഗത്തിലൂടെ ഓർമ്മപെടുത്തി, സിമി ഫെർണാണ്ടസ്, വിപിൻ എന്നിവർ യുവജന പ്രതിനിധികളായി ആശംസകൾ അർപ്പിച്ചു. പ്രസ്തുത കാര്യപരിപാടികളിൽ ഫെറോനാ യുവജന ഡയറക്ടർസ്, കെ. സി. വൈ. എം എക്സിക്യൂട്ടീവ് അംഗങ്ങൾ, ജീസസ് യൂത്ത് എക്സിക്യൂട്ടീവ് അംഗങ്ങൾ വിവിധ ഇടവകകളിലെ യുവജന പ്രതിനിധികൾ എന്നിവർ പങ്കെടുത്തു. |
തുടർന്ന് ട്രിവാൻഡറും സോണൽ മ്യൂസിക് മിനിസ്ട്രിയുടെ നേതൃത്വത്തിൽ മ്യൂസിക്കൽ ബാൻഡ് ഷോ സംഘടിപ്പിക്കുകയും ചെയ്തു.