റിപ്പോർട്ടർ: Neethu S, വിഴിഞ്ഞം
തിരുവന്തപുരം ലത്തീൻ അതിരൂപതയിൽ ഏറ്റവും വലിയ ഇടവകയും മരിയൻ തീർഥാടന കേന്ദ്രവുമായ വിഴിഞ്ഞം ഇടവകയുടെസ്വർഗ്ഗിയ മധ്യസ്ഥയായ പരിശുദ്ധ സിന്ധു യാത്ര മാതാവിന്റെ തിരുനാളിന് തുടക്കം കുറിച്ചു. പരിശുദ്ധ സിന്ധു യാത്ര മാതാവിന്റെ ചിത്രം ആലേഖനം ചെയ്ത പതാകകൾ ഹാർബറിന് സമീപത്ത് സ്ഥിതിചെയ്യുന്ന പഴയ പള്ളിയിൽ സഹവികാരിമാരും പുതിയ പള്ളിയിൽ ഇടവക വികാരിയായ റെവ. ഫാ. മൈക്കിൾ തോമസും ഉയർത്തി കൊണ്ടാണ് പത്ത് ദിവസം നീണ്ടുനിൽക്കുന്ന തിരുനാൾ ദിനങ്ങൾക്ക് ആരംഭംക്കുറിച്ചത്.
തിരുനാളുമായി ബന്ധപ്പെട്ട് ഡിസംബർ 31 മുതൽ ജനുവരി 7 വരെ എല്ലാ വൈകുന്നേരങ്ങളിലും ഇടവകയിൽ പ്രത്യേക ജപമാല, ലിറ്റിനി പരിശുദ്ധ അമ്മയോടുള്ള നൊവേന സമൂഹ ദിവ്യബലിയും ഉണ്ടായിരിക്കുന്നതാണ്. പ്രസ്തുത ദിനങ്ങളിലെ ദിവ്യബലികളിൽ വെരി. റവ. മോൺ. ഡോ. സി ജോസഫ്, റവ. ഡോ ഗ്ലാഡിൻ അലക്സ്,വെരി. വെരി.റവ. ഫാ. ജോണി പുത്തൻവീട്ടിൽ IVD, റവ. ഫാ. സൈറസ് കളത്തിൽ, വെരി. റവ. ഫാ. ഗോഡ്ഫ്രീ പെരേര, റവ. ഫാ. ലെനിൻ ഫെർണാണ്ടസ്, വെരി. റവ. ഡോ അഗസ്റ്റിൻ ജോൺ , റവ. ഫാ. ആന്റോ ഡിക്സൺ, എന്നിവർ യഥാക്രമം മുഖ്യകാർമികത്വം വഹിക്കും.
ജനുവരി 8 ന് പരിശുദ്ധ സിന്ധു യാത്ര മാതാവിന്റെ തിരുസ്വരൂപം വഹിച്ചുകൊണ്ടുള്ള വർണശബളവും ഭക്തിനിർഭരവുമായ പ്രദക്ഷിണവും ആഘോഷക്കരമായ സന്ധ്യാവന്ദന പ്രാർത്ഥനയും ഉണ്ടായിരിക്കുന്നതാണ്. സന്ധ്യാവന്ദന പ്രാർത്ഥനയ്ക്ക് റവ ഫാ. ഡേവിഡ്സൺ ആണ് മുഖ്യകാർമികത്വം വഹിക്കും. തിരുനാളിന്റെ അവസാന ദിനമായ ജനുവരി 9 ന് തിരുവനന്തപുരം ലത്തീൻ അതിരൂപത അദ്ധ്യക്ഷൻ മോസ്റ്റ്. റവ.ഡോ സൂസൈപാക്യം എം പിതാവിന്റെ മുഖ്യകാർമ്മികത്വത്തിൽ പൊന്തിഫിക്കൽ ദിവ്യബലിയും ഉണ്ടായിരിക്കുന്നതാണ്.
കൃതജ്ഞത ദിനമായ എട്ടാമിടം ജനുവരി 16ന് ജപമാല ലിറ്റിനി നൊവേന സമൂഹ ദിവ്യബലി എന്നിവയും ഉണ്ടായിരിക്കും. അന്നേ ദിവസത്തെ ദിവ്യബലിക്ക് വെരി. റവ. മോൺ. വിൽഫ്രഡ് ഇ നേതൃത്വം നൽകും.